ന്യൂഡൽഹി : ക്ഷേത്രങ്ങൾ തകർത്ത് മസ്ജിദുകൾ പണിതത് അടിമത്വത്തിന്റെ അടയാളമാണെന്ന് വിശദീകരിക്കുന്ന രാഷ്‌ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ലേഖനം പുറത്ത്. 1937, ജൂലൈ 27 ന് നവ്ജീവന് പത്രികയിൽ ഗാന്ധിജി എഴുതിയ ഒരു ലേഖനമാണ് പുറത്തുവന്നിരിക്കുന്നത്. ജ്ഞാൻവാപി മസ്ജിദിൽ സർവ്വേ നടത്തുന്നതുമായി ബന്ധപ്പെട്ട സംഭവങ്ങൾക്ക് അനുമതി നൽകിയിരിക്കുന്ന ഈ സാഹചര്യത്തിൽ ഗാന്ധിയുടെ പത്രക്കുറിപ്പ് വൈറലാവുകയാണ്.
”ആരാധനാലയങ്ങൾ പൊളിക്കുന്നതും അതിന് കേടുപാടുകൾ വരുത്തുന്നതും വളരെയധികം ഹീനമായ പാപമാണ്. മുഗൾ കാലഘട്ടത്തിൽ, മതഭ്രാന്ത് കാരണം ഭരണാധികാരികൾ ഹിന്ദുക്കളുടെ നിരവധി ആരാധനാലയങ്ങൾ കൈവശപ്പെടുത്തി. ഇവയിൽ പലതും കൊള്ളയടിക്കുകയും നശിപ്പിക്കുകയും ചെയ്തു. നിരവധി ക്ഷേത്രങ്ങൾ മുസ്ലീം പള്ളികളാക്കി മാറ്റി. ക്ഷേത്രങ്ങളും മസ്ജിദുകളും ദൈവത്തിന്റെ വിശുദ്ധ ആരാധനാലയങ്ങളാണെങ്കിലും, ഇവ രണ്ടും തമ്മിൽ വ്യത്യാസമില്ലെങ്കിലും, ഹിന്ദുക്കളുടെയും മുസ്ലീങ്ങളുടെയും ആരാധനാ പാരമ്പര്യം വ്യത്യസ്തമാണ്.
മതപരമായി നോക്കിയാൽ, താൻ പ്രാർത്ഥിച്ചുകൊണ്ടിരുന്ന മസ്ജിദ്, ഒരു ഹിന്ദു കൊള്ളയടിക്കുന്നത് മുസ്ലീങ്ങൾക്ക് ഒരിക്കലും സഹിക്കാനാവില്ല. അതുപോലെതന്നെ, രാമനെയും കൃഷ്ണനെയും വിഷ്ണുവിനെയും ആരാധിക്കുന്ന തന്റെ ക്ഷേത്രം തകർക്കുന്നത് ഒരു ഹിന്ദുവും സഹിക്കില്ല. ഇത്തരം സംഭവങ്ങൾ അടിമത്വത്തിന്റെ അടയാളമാണ്. തർക്കങ്ങൾ നടക്കുന്ന ആരാധനാ സ്ഥലങ്ങൾ സംബന്ധിച്ച കാര്യങ്ങൾ ഹിന്ദുക്കളും മുസ്ലീങ്ങളും ഒന്നിച്ച് ചേർന്ന് തീരുമാനമെടുക്കണം.
ഹിന്ദുക്കളുടെ കൈവശമുള്ള മുസ്ലീങ്ങളുടെ ആരാധനാലയങ്ങൾ, തിരിച്ച് നൽകണം. അതുപോലെ തന്നെ മുസ്ലീങ്ങളുടെ കൈവശമുള്ള ഹിന്ദുക്കളുടെ ആരാധനാലയങ്ങൾ സന്തോഷത്തോടെ ഹിന്ദുക്കൾക്ക് വിട്ടുകൊടുക്കണം. ഇത് വിവേചനം ഇല്ലാതാക്കുകയും ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലുള്ള ഐക്യം വർദ്ധിപ്പിക്കുകയും ചെയ്യും, ഇത് ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്തിന് അനുഗ്രഹമായി മാറും ‘ മഹാത്മാ ഗാന്ധിയുടെ ലേഖനത്തിൽ പറയുന്നു.
















Comments