ലക്‌നൗ: ജ്ഞാൻവാപി മസ്ജിദിൽ നിന്നുള്ള പുതിയ ദൃശ്യങ്ങൾ പുറത്തു വന്ന സംഭവത്തിൽ ദൃശ്യങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാൻ ഹർജിക്കാരായ നാലു സ്ത്രീകൾക്ക് നിർദ്ദേശം നൽകി വാരണാസി കോടതി. കേസിൽ നിർണായകമായേക്കാവുന്ന ദൃശ്യങ്ങളടങ്ങിയ സിഡിയാണ് ഹർജിക്കാരായ സ്ത്രീകളോട് സുരക്ഷിതമായി സൂക്ഷിക്കാൻ വാരണാസി കോടതി ആവശ്യപ്പെട്ടത്.
മസ്ജിദിൽ കോടതി നിർദ്ദേശത്തെ തുടർന്ന് നടത്തിയ സർവ്വേയിലെ ചില ദൃശ്യങ്ങൾ ഇന്നലെ പുറത്തായിരുന്നു. മസ്ജിദിനുള്ളിൽ ക്ഷേത്രത്തിന് സമാനമായ കൊത്തുപണികൾ ഉണ്ടെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളാണ് ഇന്നലെ പ്രചരിച്ചത്. ദൃശ്യങ്ങളിൽ തൃശ്ശൂലവും ശിൽപ്പങ്ങളും മറ്റ് ഹിന്ദു ചിഹ്നങ്ങളും വ്യക്തമായി കാണാമായിരുന്നു.
മസ്ജിദിലുള്ള ശിവലിംഗത്തിന്റെ വ്യക്തമായ ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ പ്രദേശം കഴുകി വൃത്തിയാക്കി ശിവലിംഗത്തിന്റെ മുകൾ ഭാഗം കൃത്യമായി തെളിയുന്ന ദൃശ്യങ്ങളാണിത്. മസ്ജിദിന്റെ ചുവരിൽ പല ഇടങ്ങളിലായി ഹൈന്ദവ ചിഹ്നങ്ങളും കാണാം.
നിലവിൽ ജ്ഞാൻവാപി കേസ് പരിഗണിക്കുന്നത് ജൂലൈ 4ലേക്ക് മാറ്റിവെച്ചിരിക്കുകയാണ്.അന്ന് മുസ്ലീംകമ്മറ്റിയുടെ വാദം കേൾക്കും.
അതേസമയം ദൃശ്യങ്ങൾ ചോർന്നതിൽ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഹർജിക്കാർ വാരണാസി ജില്ലാ കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്.
Comments