കീവ് : യുക്രെയ്‌നിൽ റഷ്യ നടത്തിയ ബോംബാക്രമണത്തിനിടെ ഫ്രഞ്ച് മാദ്ധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു. ഫ്രെഡറിക് ലെക്ലർക്ക്-ഇംഹോഫ് ആണ് കൊല്ലപ്പെട്ടത്. ഉക്രെയ്നിന്റെ കിഴക്കൻ നഗരമായ സെവെറോഡോനെറ്റ്സ്‌കിന് സമീപത്ത് വെച്ചാണ് ആക്രമണം നടന്നത്. ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ ഇക്കാര്യം സ്ഥിരീകരിച്ചു.
പത്രപ്രവർത്തകനായ ഫ്രെഡറിക് ലെക്ലർക്ക്-ഇംഹോഫ് യുദ്ധത്തിന്റെ യാഥാർത്ഥ്യം ലോകത്തിന് മുന്നില് തുറന്നു കാണിക്കാൻ വേണ്ടി യുക്രെയ്‌നിലായിരുന്നു. റഷ്യൻ ബോംബുകളിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി ഒരു ബസിൽ മറ്റുള്ളവർക്കൊപ്പം അദ്ദേഹം യാത്ര ചെയ്യുന്നതിനിടെ നടന്ന ആക്രമണത്തിലാണ് മാരകമായി പരിക്കേറ്റ അദ്ദേഹം കൊല്ലപ്പെട്ടത്. എന്ന് ഇമ്മാനുവൽ മക്രോൺ പറഞ്ഞു.
ബിഎഫ്എം ടെലിവിഷൻ ന്യൂസ് ചാനലിന് വേണ്ടി പ്രവർത്തിക്കുകയായിരുന്നു ലെക്ലർക്ക്-ഇംഹോഫ്. ഫെബ്രുവരി 24 ന് യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ഇദ്ദേഹത്തിന്റെ രണ്ടാമത്തെ യുക്രെയ്ൻ റിപ്പോർട്ടിംഗ് യാത്രയായിരുന്നു ഇത്.
Comments