മംഗലാപുരം: മംഗലാപുരത്ത് എസ്ഡിപിഐ പ്രകടനത്തിനിടെ പോലീസിനെതിരെ മലയാളത്തിൽ അസഭ്യപ്രയോഗം നടത്തിയ ആറ് പേരെ അറസ്റ്റ് ചെയ്തു. കർണാടക പോലീസാണ് ഇവരെ പിടികൂടിയത്.
എസ്ഡിപിഐയുടെ പതാകയുമായി ബൈക്കിൽ പോകുന്നതിനിടെയാണ് യുവാക്കൾ പോലീസിനെതിരെ മലയാളത്തിൽ അസഭ്യ പ്രയോഗം നടത്തിയത്. സംഭവത്തിന് പിന്നാലെ യുവാക്കളുടെ വീഡിയോ പ്രചരിച്ചതോടെയാണ് പോലീസ് കേസെടുത്തത്.
എസ്ഡിപിഐ പ്രവർത്തകരായ സഫ് വാൻ, അബ്ദുൾ സലാം, മുഹമ്മദ് ഹുനൈസ്, മുഹമ്മദ് സഹിൽ, മുഹമ്മദ് ഫലാഹ്, അബ്ദുൾ ലത്തീഫ് എന്നിവരാണ് പിടിയിലായത്. കർണാടകയിലെ വിവിധയിടങ്ങളിൽ താമസിക്കുന്നവരാണ് ഇവരെന്നാണ് പോലീസ് നൽകുന്ന വിവരം.
പോടാ പുല്ലേ പോലീസേ എന്ന് ആക്രോശിച്ചുകൊണ്ട് എസ്ഡിപിഐ പതാകയുമായി ബൈക്കിൽ പോകുന്ന യുവാക്കളുടെ വീഡിയോയാണ് പ്രചരിച്ചത്. ആർഎസ്എസിനെതിരെയും മലയാളത്തിൽ മുദ്രാവാക്യം വിളിച്ചിരുന്നു. ഇതിന് ശേഷം ഒരു പോലീസുകാരനെ കൈ ചൂണ്ടി അസഭ്യം വിളിച്ചതായും പരാതിയുണ്ട്. കോൺസ്റ്റബിളായ ചന്ദ്രശേഖരന് നേരെയായിരുന്നു യുവാക്കളുടെ ആക്രോശം.
FIR agaist 6 unidentified persons for insulting police during duty of #SDPI convention in #Mangalore, #Karnataka.
FIR says 6 individuals on motor bikes pointing fingers at constable Chandrashekar called him "son of a dog" in byari language.
Accused are yet to be identified. pic.twitter.com/mWopV9aY6s
— Hate Detector 🔍 (@HateDetectors) May 29, 2022
മെയ് 27 ന് നടന്ന എസ്ഡിപിഐയുടെ കൺവെൻഷനിൽ പങ്കെടുക്കാനെത്തിയതാണ് ഇവരെന്നാണ് പോലീസ് നൽകുന്ന വിവരം.
















Comments