ബംഗളൂരു : ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്തിന് ഇസെഡ് പ്ലസ് സുരക്ഷ നൽകണമെന്ന ആവശ്യവുമായി കർഷക സംഘടനാ നേതാക്കൾ രംഗത്ത്. ടികായത്തിന് നേരെ മഷിയെറിയാൻ സാധ്യതയുണ്ടെന്നും അതിനാൽ പ്രത്യേക സുരക്ഷ നൽകണമെന്നുമാണ് ഇവർ ആവശ്യപ്പെടുന്നത്. ദിവസങ്ങൾക്ക് മുൻപ് ബംഗളൂരുവിൽ നടന്ന പരിപാടിയിൽ പങ്കെടുത്ത ടികായത്തിന് നേരെ ആളുകൾ മഷിയെറിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സുരക്ഷ ആവശ്യപ്പെട്ടത്.
കാർഷിക നിയമങ്ങൾത്തെതിരായി നടത്തിയ പ്രതിഷേധത്തിന്റെ പേരിൽ പണം പിരിച്ച് തട്ടിപ്പ് നടത്തിയതിന് പിന്നാലെയാണ് ജനങ്ങൾ കർഷക സംഘടനാ നേതാക്കൾക്ക് നേരെ തിരിഞ്ഞത്. കർണാടക രാജ്യ രൈത്ത് സംഘ നേതാവ് കോഡിഹള്ളി ചന്ദ്രശേഖർ കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധത്തിനായി ചിലരിൽ നിന്നായി പണം വാങ്ങിയതിന്റെ വിവരങ്ങൾ പുറത്തുവന്നിരുന്നു. പണം വാങ്ങി വ്യാപകമായി തട്ടിപ്പ് നടത്തിയെന്ന് വ്യക്തമായതോടെയാണ് ജനങ്ങൾ രോഷാകുലരായത്. തുടർന്ന് ഇവർ ചന്ദ്രശേഖറിനെതിരെ ആക്രമണം അഴിച്ചുവിട്ടു.
ഇതിൽ വിശദീകരണം നൽകാൽ ബംഗളൂരുവിൽ എത്തിയതായിരുന്നു ടികായത്. എന്നാൽ ടികായത്തിനെ കണ്ടതോടെ ആളുകൾ അക്രമാസക്തരായി. തുടർന്ന് ടികായത്തിന് നേരെ മഷിയേറും നടത്തി. അക്രമം നടന്ന് ദിവസങ്ങൾക്കകം കർണാടക പോലീസ് പ്രതികളെ പിടികൂടിയിരുന്നു. എന്നാൽ ടികായത്ത് കന്നഡ സംസാരിക്കാതിരുന്നതിനാണ് മഷിയെറിഞ്ഞത് എന്നാണ് പ്രതികൾ പറയുന്നത്.
















Comments