ന്യൂഡൽഹി: അഫ്ഗാനിൽ ഔദ്യോഗിക സന്ദർശനം നടത്തി ഇന്ത്യൻ വിദേശകാര്യ ഉദ്യോഗ സ്ഥർ. താലിബാൻ ഭരണം പിടിച്ചശേഷം നടക്കുന്ന ആദ്യ ഔദ്യോഗിക യാത്ര അഫ്ഗാനിലെ ജനങ്ങൾക്കുവേണ്ടിയാണെന്ന് ഇന്ത്യൻ വിദേശകാര്യവകുപ്പ് വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു.
വിദേശകാര്യവകുപ്പ് ജോയിന്റ് സെക്രട്ടറി ജെപി സിംഗിനൊപ്പം അന്താരാഷ്‌ട്ര മനുഷ്യാ വകാശ സംഘടനാ പ്രതിനിധികളും അഫ്ഗാനിലെ സാമൂഹ്യസേവനങ്ങൾ കാബൂളിൽ വിലയി രുത്തും. താലിബാൻ ഭരണകൂട പ്രതിനിധികളുമായി സേവനകാര്യത്തിലെ തുടർപ്രവർത്തനം ചർച്ച ചെയ്യുമെന്നും ഇന്ത്യൻ വിദേശകാര്യവകുപ്പ് അറിയിച്ചു.
അഫ്ഗാനിലെ കടുത്ത പ്രതിസന്ധി പരിഹരിക്കാനായി ഇന്ത്യ ഐക്യരാഷ്‌ട്രസഭയുമായി ചേർന്നാണ് സഹായം എത്തിച്ചുകൊണ്ടിരിക്കുന്നത്. അടിയന്തിരമായി 20,000 മെട്രിക് ടൺ ഗോതമ്പ് എത്തിച്ച ഇന്ത്യ 13 ടൺ മരുന്നുകളും അഞ്ചു ലക്ഷം ടൺ കൊറോണ വാക്‌സിനും വസ്ത്രങ്ങളും എത്തിച്ചാണ് സഹായം നൽകിയത്. നിലവിലെ സന്ദർശത്തിൽ കാബൂളിൽ ഇന്ത്യ നിർമ്മിച്ചു നൽകിയ ഇന്ദിരാഗാന്ധി ചിൽഡ്രൻസ് ആശുപത്രി സന്ദർശിക്കുന്ന സംഘം എല്ലാ സഹായങ്ങളുടേയും വിതരണവും നിലവിലെ അവസ്ഥയും വിലയിരുത്തും.
താലിബാൻ ആക്രമണത്തെ തുടർന്ന് മറ്റ് രാജ്യങ്ങളിലേക്ക് അഭയാർത്ഥികൾക്കും ഇന്ത്യൻ സഹായം ലഭിക്കുന്നുണ്ട്. ഇറാനിൽ എത്തിയിരിക്കുന്ന അഭയാർത്ഥികളുടെ ആരോഗ്യ കാര്യവും ഇന്ത്യ ഇന്ന് വിലയിരുത്തുമെന്നും വിദേശകാര്യ വകുപ്പിന്റെ വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു.
















Comments