ഉധംപൂർ: വിശ്വപ്രസിദ്ധമായ അമർനാഥ് യാത്രയുടെ തയ്യാറെടുപ്പുകൾ പൂർത്തിയാക്കി ഉധംപൂർ ജില്ലാ ഭരണകൂടം. ഈ വർഷം നടക്കാനിരിക്കുന്ന തീർത്ഥയാത്രയുടെ ഒരുക്കങ്ങളാണ് പൂർത്തിയാക്കിയിട്ടുള്ളത്. ഉധംപൂർ ഡെപ്യൂട്ടി കമ്മീഷണർ കൃതിക ജ്യോത്സനയാണ് ഒരുക്കങ്ങൾ വിലയിരുത്തിയത്. വിവിധ സുരക്ഷാ വിഭാഗങ്ങളും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ആരോഗ്യവകുപ്പും വിവിധ ആശ്രമങ്ങളും മഠങ്ങളും സംയുക്തമായാണ് ലക്ഷക്കണക്കിന് തീർത്ഥാടകർക്കായി സംവിധാനം ഒരുക്കുന്നത്. ഈ മാസം 30നാണ് അമർനാഥ് തീർത്ഥാടനം ആരംഭിച്ചത്. ആഗസ്റ്റ് മാസം 11ന് തീർത്ഥാടനം അവസാനിക്കണം.
തീർത്ഥാടകർ പുറപ്പെടുന്ന തിക്രി ഗ്രാമം മുകൽ ചീനാനി വരെയുള്ള റോഡുകൾ, താമസം, ആരോഗ്യ രക്ഷാ വിഭാഗം, പോലീസ് എയ്ഡ് പോസ്റ്റുകൾ, ഭക്ഷണം-കുടിവെള്ളം, ശുചീകരണ സംവിധാനം, ശൗചാലയം അടക്കമുള്ള സംവിധാനങ്ങളും സമിതി വിലയിരുത്തിയതായി ജ്യോത്സന പറഞ്ഞു.
എല്ലാ സംഘടനകളോടും സർക്കാർ സംവിധാനങ്ങളോടും അവരുടെ കീഴിലെ സംവിധാന ങ്ങൾ പുന:പരിശോധിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. അമർനാഥ് തീർത്ഥാടകരുടെ വാഹനങ്ങളുടെ എല്ലാ വിവരങ്ങളും മോട്ടോർ വാഹന വകുപ്പിന്റെ നിയന്ത്രണത്തിലാ യിരിക്കുമെന്നും ജ്യോത്സന അറിയിച്ചു.
















Comments