തൃശ്ശൂർ: വാൽപ്പാറയിൽ കരടിയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് പരിക്ക്. ഝാർഖണ്ഡ് സ്വദേശി മുക്ത മുരുമ്മിനാണ് പരിക്കേറ്റത്. ചെങ്കുത്തുപാറ തേയില എസ്റ്റേറ്റിലെ തൊഴിലാളിയാണ് ഇയാൾ.
ഉച്ചയോടെയായിരുന്നു സംഭവം. ഇയാളുടെ നിലവിളികേട്ട് മറ്റ് തൊഴിലാളികൾ വന്ന് നോക്കിയപ്പോൾ ആണ് കരടി ആക്രമിക്കുന്നതായി കണ്ടത്. ഉടനെ കരടിയെ തുരത്തി ഇയാളെ രക്ഷിക്കുകയായിരുന്നു. പരിക്കേറ്റ മുക്തമുരുമ്മുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Comments