തൃക്കാക്കര : തൃക്കാക്കരയിൽ ചരിത്ര വിജയമാണ് നേടിയത് എന്ന് നിയുക്ത എംഎൽഎ ഉമാ തോമസ്. ഇത് പിടിയ്‌ക്ക് സമർപ്പിക്കുന്നു. തൃക്കാക്കരയ്‌ക്ക് ഒരായിരം നന്ദി എന്നും ഉമാ തോമസ് പറഞ്ഞു.
ഉജ്ജ്വല വിജയമെന്ന് താൻ പറഞ്ഞിരുന്നു അത് ചരിത്ര വിജയമായി എന്ന് ഉമാ തോമസ് പറഞ്ഞു. ”എന്റെ തൃക്കാക്കര എന്നെ സ്വീകരിച്ചു എന്നതിൽ ഒരുപാട് നന്ദി. ഞാൻ എന്നും അവരോടൊപ്പമുണ്ട്. ഇത് ഉമ തോമസും ജോ ജോസഫും തമ്മിലുള്ള മത്സരമായിരുന്നില്ല, മറിച്ച് പിണറായിയും കൂട്ടരും യുഡിഎഫിനെതിരെ നടത്തിയ പോരാട്ടമായിരുന്നു. തൃക്കാക്കരക്കാർ അവർക്ക് ആവശ്യമെന്തോ അത് തിരഞ്ഞെടുത്തു” ഉമാ തോമസ് പറഞ്ഞു.
വോട്ട് ചെയ്തവർക്കും കൂടെ നിന്ന് പിന്തുണ നൽകിയവർക്കും നന്ദി അറിയിക്കുന്നതായി ഉമാ തോമസ് പറഞ്ഞു. അഞ്ച് രൂപയുടെ മെമ്പർഷിപ്പുള്ള ഒരു പ്രവർത്തകൻ പോലും തന്നേക്കാൾ കൂടുതൽ പ്രവർത്തിച്ചിരുന്നു. നേതാക്കൾ മുതൽ താഴെത്തിട്ടിലുള്ള പ്രവർത്തർ വരെ തന്നെ ചേർത്ത് പിടിച്ചു എന്ന് ഉമാ തോമസ് പറഞ്ഞു.
തൃക്കാക്കര മണ്ഡലത്തിൽ ചരിത്ര വിജയമാണ് ഇത്തവണ യുഡിഎഫ് നേടിയത്. 25112 വോട്ടിന്റെ ലീഡ് നിലനിർത്തിക്കൊണ്ടാണ് കോൺഗ്രസ് സീറ്റ് നിലനിർത്തിയത്. യുഡിഎഫ് 72770 വോട്ടും, എൽഡിഎഫ് 47754 വോട്ടും, എൻഡിഎ 12954 വോട്ടും നേടി.
Comments