ലക്‌നൗ: അക്രമികളോട് ഒരു നീതിയെന്ന് വീണ്ടും തെളിയിച്ച് ഉത്തർപ്രദേശ് ഭരണകൂടം. കാൻപൂർ കാലപത്തിന് നേതൃത്വം കൊടുത്തവരുടേയും ഒപ്പം ഉണ്ടായിരുന്നവരുടേയും അനധികൃത താമസസ്ഥലങ്ങളെല്ലാം ഇടിച്ചു നിരത്തുമെന്ന് പോലീസ് മേധാവി പ്രശാന്ത് കുമാർ.
‘കാൻപൂരിലെ സ്ഥിതി നിയന്ത്രണവിധേയമാക്കി. ജനങ്ങൾക്ക് ധൈര്യമായി പുറത്തിറങ്ങാം. പ്രതികളെ കണ്ടെത്തിക്കഴിഞ്ഞു. എല്ലാവർക്കുമെതിരായ നടപടികൾ അതിവേഗം പൂർത്തി യാക്കും. അക്രമി സംഘം അനധികൃതമായി താമസിച്ചിരുന്ന സ്ഥലങ്ങളും കണ്ടെത്തി. അവയെല്ലാം ഇടിച്ചു നിരത്തും. സ്വത്തുക്കളും കണ്ടുകെട്ടാൻ തീരുമാനമായി. സംസ്ഥാനത്തെ അക്രമികളെ കാത്തിരിക്കുന്നത് ഒരേ ശിക്ഷയാണ് ‘ ക്രമസമാധാന ചുമതലവഹിക്കുന്ന അഡീഷണൽ ഡയറക്ടർ ജനറൽ പ്രശാന്ത് കുമാർ പറഞ്ഞു.
കാൻപൂരിൽ രണ്ടു സമുദായാംഗങ്ങൾ തമ്മിലാണ് സംഘർഷം കലാപമാക്കി മാറ്റിയത്. ഒരു പൊതുമാർക്കറ്റ് അടച്ചുപൂട്ടുന്നതുമായി ബന്ധപ്പെട്ടാണ് സംഘർഷം ആരംഭിച്ചത്. രണ്ടു പേർക്കും ഒരു പോലീസുകാരനും പരിക്കേറ്റ സംഭവത്തിൽ നിരവധി കടകൾക്കും കേടുപാടു സംഭവിച്ചു.
സംഘർഷവുമായി ബന്ധപ്പെട്ട് 36 പേരെയാണ് മൂന്ന് കേസുകളിലായി പിടികൂടിയിട്ടുള്ളത്. കാൻപൂർ യത്തീംഖാന മുതൽ പരേഡ് ക്രോസ് റോഡ് വരെയുള്ള പ്രദേശത്ത് സുരക്ഷ വർദ്ധിപ്പിച്ചതായും പോലീസ് കമ്മീഷണർ വിജയ് സിംഗ് മീണ പറഞ്ഞു.
















Comments