റായ്പൂർ: ഛത്തീസ്ഗഡിൽ നിർബന്ധിത മതപരിവർത്തനത്തിന് ഇരയായവർ കൂട്ടത്തോടെ തിരികെ ഹിന്ദു മതത്തിലേക്ക് തിരിച്ചെത്തി. ക്രിസ്തു മതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ട 30 വനവാസികളാണ് തിരികെ സനാതന ധർമ്മം സ്വീകരിച്ചത്. ബിജാപൂർ ജില്ലയിലാണ് സംഭവം.
ചെർക്കദോദി ഗ്രാമത്തിലെ കാക്കേം കുട്ടും കുടുംബത്തിലെ അംഗങ്ങളാണ് നിർബന്ധിത മതപരിവർത്തനത്തിന് ഇരയായത്. വർഷങ്ങളോളം ഇവർ ക്രിസ്തു മതത്തിൽ തുടർന്നിരുന്നു. ഇതിനിടെ ഹിന്ദു മതം ഉപേക്ഷിച്ച് ക്രിസ്തു മതം സ്വീകരിച്ച ചിലർ തിരികെ ഹിന്ദുമതത്തിലേക്ക് തന്നെ എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് 30 പേരും സനാതന ധർമ്മം സ്വീകരിച്ചത്. ഇവരെ തിരികെ ഹിന്ദു മതത്തിലേക്ക് എത്തിക്കുന്നതിനായി ഇവരുടെ സുഹൃത്തുക്കളും ബന്ധുക്കളും ഏറെ നാളായി ശ്രമിച്ചുവരികയാണ്.
നിരവധി ചടങ്ങുകൾക്ക് ശേഷമാണ് ഇവർ ഹിന്ദു മതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ഇവരെ വനവാസി സമൂഹം ഒന്നായി സ്വാഗതം ചെയ്തു.
Comments