കാൺപൂർ സംഘർഷവുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശ് പോലീസ് ഒമ്പത് പേരെ കൂടി അറസ്റ്റ് ചെയ്തു. ഇതോടെ കേസിൽ ആകെ അറസ്റ്റ് ചെയ്യപ്പെട്ടവരുടെ എണ്ണം 38 ആയി. സിസിടിവി ദൃശ്യങ്ങൾ നിരീക്ഷിക്കുന്നതിനും പെട്രോൾ പമ്പിൽ തുറന്ന കുപ്പിയിൽ പെട്രോൾ നൽകിയ കേസിന്റെ അന്വേഷണത്തിനും കാൺപൂർ പോലീസ് ഞായറാഴ്ച ഒരു പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു.
‘കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 9 പേരെ കൂടി അറസ്റ്റ് ചെയ്തതായി കാൺപൂർ ജോയിന്റ് കമ്മീഷണർ ആനന്ദ് പ്രകാശ് തിവാരി പറഞ്ഞു. തങ്ങൾ ആളുകളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുകയാണ്. പല കോണുകളിൽ നിന്ന് അന്വേഷണം നടത്തുന്നുണ്ട്. കൂടുതൽ വിവരങ്ങൾ ഉടൻ വെളിപ്പെടുത്തുമന്നും ആദ്ദേഹം കൂട്ടിച്ചർത്തു. സിസിടിവിയിലെ വീഡിയോ ദൃശ്യങ്ങളിൽ നിന്ന് ആളുകളെ തിരിച്ചറിഞ്ഞു വരികയാണെന്നും അതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. സിസിടിവി പരിശോധിക്കുകയും ആളുകളെ തിരിച്ചറിയുകയും ചെയ്തു കൊണ്ടിരിക്കുകയാണ്. ഇവയുടെ അടിസ്ഥാനത്തിലാണ് ഞങ്ങൾ കുറ്റവാളികളെ അറസ്റ്റ് ചെയ്യുന്നത്,’ തിവാരി പറഞ്ഞു.
പോലീസിനും മറ്റ് ഏജൻസികൾക്കും ചില അക്രമികളെ തിരിച്ചറിയാൻ കഴിയുന്നില്ലെങ്കിൽ, സിസിടിവിയിൽ കാണുന്നവരെ തിരിച്ചറിയാൻ പൊതുജനങ്ങളുടെ സഹായം തേടുമെന്നും പോലീസ് ഉദ്യോഗസ്ഥൻ കൂട്ടിച്ചർത്തു. കാൺപൂർ കലാപത്തിന്റെ പ്രധാന സൂത്രധാരൻ ഹയാത്ത് സഫർ ഹാഷ്മി ഉൾപ്പെടെ നാല് പ്രതികളെ ഉത്തർപ്രദേശ് കോടതി ഞായറാഴ്ച 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
വെള്ളിയാഴ്ച മാർക്കറ്റ് അടച്ചിടാൻ ഹയാത്ത് സഫർ ഹാഷ്മി ആഹ്വാനം ചെയ്തിരുന്നു. കാൺപൂരിലെ ഒരു മാർക്കറ്റ് അടച്ചിടണമെന്ന മതമൗലികവാദികളുടെ ആവശ്യം കടക്കാർ നിരസിച്ചതാണ് കലാപത്തിന് കാരണമായത്. ഇതിനെതുടർന്ന് കടകൾക്ക് നേരെ ബോംബെറിയുകയും കല്ലെറിയുകയും ചെയ്തു. സംഘർഷത്തിൽ രണ്ട് നാട്ടുകാർക്കും ഒരു പോലീസ് ഉദ്യോഗസ്ഥനും പരിക്കേൽക്കുകയും ചെയ്തു. ഇതേത്തുടർന്ന് ഏതാനും മണിക്കൂറുകൾക്കുള്ളിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുകയും യതീംഖാനയ്‌ക്കും പരേഡ് ക്രോസ്‌റോഡിനുമിടയിൽ പ്രദേശത്ത് സുരക്ഷ ശക്തമാക്കുകയും ചെയ്തു.
















Comments