തിരുവനന്തപുരം : മുഹമ്മദ് നബിയെ നിന്ദിച്ചുവെന്ന് ആരോപണമുയർന്ന സംഭവത്തിൽ ഇന്ത്യ മാപ്പു പറയേണ്ടതില്ലെന്ന് പറഞ്ഞ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പ്രസ്താവനയെ വിമർശിച്ച് തൃണമൂൽ കോൺഗ്രസ്. ഇത്തരമൊരു പ്രസ്താവന നടത്തിയ ഗവർണറെ പിൻവലിക്കണമെന്നാണ് പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച ഇ-മെയിൽ സന്ദേശത്തിലാണ് ആവശ്യം ഉന്നയിച്ചത്.
പ്രവാചകനെ നിന്ദിച്ചതിന് ബിജെപി നേതാക്കൾക്കെതിരെ നടപടിയുമായി മുന്നോട്ട് പോകുകയാണ്. ലോകരാജ്യങ്ങൾത്ത് മുന്നിൽ ഇന്ത്യ മാപ്പു പറയേണ്ടത് അനിവാര്യമാണ്. ഈ സാഹചര്യത്തിൽ ഇന്ത്യ മാപ്പു പറയേണ്ടെന്ന പ്രസ്താവന നടത്തിയ ഗവർണറെ പിൻവലിക്കണമെന്നാണ് തൃണമൂൽ നേതാക്കളുടെ ആവശ്യം.
ബിജെപി നേതാവിന്റെ പരാമർശത്തിൽ ഇന്ത്യ മാപ്പ് പറയേണ്ടതില്ലെന്നാണ് ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞത്. ഇന്ത്യ എല്ലാവരെയും ഒരുപോലെ ഉൾക്കൊള്ളുന്ന രാജ്യമാണ്. പ്രധാനമന്ത്രിയും ആർഎസ്എസ് തലവനും ഇക്കാര്യം പല തവണ വ്യക്തമാക്കിയിട്ടുള്ളതുമാണ്. ഇന്ത്യക്കെതിരെ കഴിഞ്ഞ കുറേകാലമായി സംസാരിക്കുന്ന രാജ്യങ്ങളാണ് ഇപ്പോൾ മാപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. കശ്മീർ വിഷയത്തിലടക്കം പല രാജ്യങ്ങളും പലതും പറയുന്നുവെന്നും അതൊന്നും തന്നെ നമ്മുടെ രാജ്യത്തെ ബാധിക്കില്ല എന്നും അദ്ദേഹം പറഞ്ഞിരുന്നു.
Comments