ഒരുവശത്ത് ഇന്ത്യയ്‌ക്കെതിരെ വിവാദമുയർത്താൻ കഠിനശ്രമം; മറുവശത്ത് ഇന്ത്യയെന്ന യഥാർത്ഥ സുഹൃത്തിന് നന്ദിയറിയിച്ച് ടാൻസാനിയ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

ഒരുവശത്ത് ഇന്ത്യയ്‌ക്കെതിരെ വിവാദമുയർത്താൻ കഠിനശ്രമം; മറുവശത്ത് ഇന്ത്യയെന്ന യഥാർത്ഥ സുഹൃത്തിന് നന്ദിയറിയിച്ച് ടാൻസാനിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 7, 2022, 12:26 pm IST
FacebookTwitterWhatsAppTelegram

ദൊദോമ: ഒരുവശത്ത് ഇന്ത്യയെ ആക്രമിക്കാൻ പാകിസ്താൻ ഉൾപ്പെടെ പല രാജ്യങ്ങളും മനഃപൂർവ്വം വിവാദങ്ങളുയർത്തുമ്പോൾ മറുവശത്ത് ഇന്ത്യയുടെ നടപടികൾക്ക് നന്ദിയറിയിക്കുകയാണ് ടാൻസാനിയ. കിഴക്കൻ-ആഫ്രിക്കൻ രാജ്യമായ ടാൻസാനിയ നേരിടുന്ന ജലപ്രതിസന്ധി മറികടക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി നേതൃത്വം നൽകുന്ന ഭാരതസർക്കാർ 500 മില്യൺ ഡോളറിന്റെ പദ്ധതികൾക്കാണ് സഹായം നൽകിയത്. ഇന്ത്യാ ഗവൺമെന്റ് നൽകുന്ന പിന്തുണയിൽ ഞങ്ങൾ അതീവ സന്തുഷ്ടരാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദിയുണ്ടെന്നും ടാൻസാനിയൻ പ്രസിഡന്റ് സാമിയ സുലുഹു പറഞ്ഞു.

“A friend in need is a friend indeed”, compliments from H.E. President of Tanzania ⁦@SuluhuSamia⁩ at the contract signing ceremony for US$ 500 million projects in water sector@PMOIndia @MEAIndia @DrSJaishankar @MOS_MEA @dpa_mea @palkisu @gssjodhpur @DipanjanET pic.twitter.com/xCVAn3w7Tc

— Binaya Pradhan (@binaysrikant76) June 6, 2022

ഇന്ത്യാ ഗവൺമെന്റിനും ഇന്ത്യൻ ജനതയ്‌ക്കും ടാൻസാനിയയുടെ നന്ദിയറിയിക്കണമെന്നും ഇന്ത്യൻ ഹൈക്കമ്മീഷണർ ബിനായ പ്രധാനോട് സാമിയ സുലുഹു അറിയിച്ചു. ”യഥാർത്ഥത്തിൽ ഒരു സുഹൃത്ത് എന്നത് ആവശ്യമുള്ളപ്പോൾ സഹായിക്കുന്നവരാണ്. അതുകൊണ്ട് ഹൃദയത്തിൽ നിന്നും നന്ദി. ” ടാൻസാനിയൻ പ്രസിഡന്റ് ട്വിറ്ററിൽ കുറിച്ചു.

നിരവധി സംഘടനകളും സർക്കാരുകളും കഠിനമായി പ്രയത്‌നിക്കുന്നുണ്ടെങ്കിൽ പോലും ദശാബ്ദങ്ങളായി ജലപ്രതിസന്ധി നേരിടുന്ന രാജ്യമാണ് ടാൻസാനിയ. സുരക്ഷിതമായ നല്ല വെള്ളം ലഭിക്കുന്നതിന് ഇപ്പോഴും മാർഗമില്ലാത്ത നാല് ദശലക്ഷത്തോളമാളുകൾ ടാൻസാനിയയിൽ ഉണ്ടെന്നാണ് കണക്ക്. ശുദ്ധമായ കുടിവെള്ളം കിട്ടാൻ വഴിയില്ലാതെ ബുദ്ധിമുട്ടുന്നവരാണ് രാജ്യത്തെ മൂന്ന് കോടിയോളം ജനങ്ങളെന്ന് യൂണിസെഫും വ്യക്തമാക്കുന്നു. ഇതിന് പരിഹാരമായി ടാൻസാനിയയുടെ 28 നഗരങ്ങളിൽ ജലവിതരണ പദ്ധതികൾക്ക് തുടക്കമിടുകയാണ്. ഇതിലെ 24 നഗരങ്ങളിലും പദ്ധതി നടപ്പിലാക്കുന്നതിനാവശ്യമായ തുക ( 500 മിള്യൺ ഡോളർ )ചിലവഴിക്കുന്നത് എക്‌സപോർട്ട്-ഇംപോർട്ട് ബാങ്ക് ഓഫ് ഇന്ത്യ വഴിയാണ്.

പ്രവാചകനെക്കുറിച്ച് ഇസ്ലാമിക ഗ്രന്ഥങ്ങളിൽ പരാമർശിക്കുന്ന കാര്യങ്ങൾ നുപൂർ ശർമ പറഞ്ഞതിന് പിന്നാലെ വലിയ വിവാദമാണ് ലോകത്തെ പല രാജ്യങ്ങളും സൃഷ്ടിക്കാൻ ശ്രമിച്ചത്. ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒഐസിയും ഇന്ത്യയ്‌ക്കെതിരെ പ്രസ്താവന ഉയർത്തിയതോടെ കടുത്ത ഭാഷയിൽ ഇന്ത്യ മറുപടി നൽകുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ആഫ്രിക്കൻ രാജ്യമായ ടാൻസാനിയ ഇന്ത്യയെ യഥാർത്ഥ സുഹൃത്തെന്ന് അഭിസംബോധന ചെയ്യുകയും നന്ദിയറിയിക്കുകയും ചെയ്യുന്നത്.

 

Tags: water projectsTanzania
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies