ദൊദോമ: ഒരുവശത്ത് ഇന്ത്യയെ ആക്രമിക്കാൻ പാകിസ്താൻ ഉൾപ്പെടെ പല രാജ്യങ്ങളും മനഃപൂർവ്വം വിവാദങ്ങളുയർത്തുമ്പോൾ മറുവശത്ത് ഇന്ത്യയുടെ നടപടികൾക്ക് നന്ദിയറിയിക്കുകയാണ് ടാൻസാനിയ. കിഴക്കൻ-ആഫ്രിക്കൻ രാജ്യമായ ടാൻസാനിയ നേരിടുന്ന ജലപ്രതിസന്ധി മറികടക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി നേതൃത്വം നൽകുന്ന ഭാരതസർക്കാർ 500 മില്യൺ ഡോളറിന്റെ പദ്ധതികൾക്കാണ് സഹായം നൽകിയത്. ഇന്ത്യാ ഗവൺമെന്റ് നൽകുന്ന പിന്തുണയിൽ ഞങ്ങൾ അതീവ സന്തുഷ്ടരാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദിയുണ്ടെന്നും ടാൻസാനിയൻ പ്രസിഡന്റ് സാമിയ സുലുഹു പറഞ്ഞു.
“A friend in need is a friend indeed”, compliments from H.E. President of Tanzania @SuluhuSamia at the contract signing ceremony for US$ 500 million projects in water sector@PMOIndia @MEAIndia @DrSJaishankar @MOS_MEA @dpa_mea @palkisu @gssjodhpur @DipanjanET pic.twitter.com/xCVAn3w7Tc
— Binaya Pradhan (@binaysrikant76) June 6, 2022
ഇന്ത്യാ ഗവൺമെന്റിനും ഇന്ത്യൻ ജനതയ്‌ക്കും ടാൻസാനിയയുടെ നന്ദിയറിയിക്കണമെന്നും ഇന്ത്യൻ ഹൈക്കമ്മീഷണർ ബിനായ പ്രധാനോട് സാമിയ സുലുഹു അറിയിച്ചു. ”യഥാർത്ഥത്തിൽ ഒരു സുഹൃത്ത് എന്നത് ആവശ്യമുള്ളപ്പോൾ സഹായിക്കുന്നവരാണ്. അതുകൊണ്ട് ഹൃദയത്തിൽ നിന്നും നന്ദി. ” ടാൻസാനിയൻ പ്രസിഡന്റ് ട്വിറ്ററിൽ കുറിച്ചു.
നിരവധി സംഘടനകളും സർക്കാരുകളും കഠിനമായി പ്രയത്‌നിക്കുന്നുണ്ടെങ്കിൽ പോലും ദശാബ്ദങ്ങളായി ജലപ്രതിസന്ധി നേരിടുന്ന രാജ്യമാണ് ടാൻസാനിയ. സുരക്ഷിതമായ നല്ല വെള്ളം ലഭിക്കുന്നതിന് ഇപ്പോഴും മാർഗമില്ലാത്ത നാല് ദശലക്ഷത്തോളമാളുകൾ ടാൻസാനിയയിൽ ഉണ്ടെന്നാണ് കണക്ക്. ശുദ്ധമായ കുടിവെള്ളം കിട്ടാൻ വഴിയില്ലാതെ ബുദ്ധിമുട്ടുന്നവരാണ് രാജ്യത്തെ മൂന്ന് കോടിയോളം ജനങ്ങളെന്ന് യൂണിസെഫും വ്യക്തമാക്കുന്നു. ഇതിന് പരിഹാരമായി ടാൻസാനിയയുടെ 28 നഗരങ്ങളിൽ ജലവിതരണ പദ്ധതികൾക്ക് തുടക്കമിടുകയാണ്. ഇതിലെ 24 നഗരങ്ങളിലും പദ്ധതി നടപ്പിലാക്കുന്നതിനാവശ്യമായ തുക ( 500 മിള്യൺ ഡോളർ )ചിലവഴിക്കുന്നത് എക്‌സപോർട്ട്-ഇംപോർട്ട് ബാങ്ക് ഓഫ് ഇന്ത്യ വഴിയാണ്.
പ്രവാചകനെക്കുറിച്ച് ഇസ്ലാമിക ഗ്രന്ഥങ്ങളിൽ പരാമർശിക്കുന്ന കാര്യങ്ങൾ നുപൂർ ശർമ പറഞ്ഞതിന് പിന്നാലെ വലിയ വിവാദമാണ് ലോകത്തെ പല രാജ്യങ്ങളും സൃഷ്ടിക്കാൻ ശ്രമിച്ചത്. ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒഐസിയും ഇന്ത്യയ്‌ക്കെതിരെ പ്രസ്താവന ഉയർത്തിയതോടെ കടുത്ത ഭാഷയിൽ ഇന്ത്യ മറുപടി നൽകുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ആഫ്രിക്കൻ രാജ്യമായ ടാൻസാനിയ ഇന്ത്യയെ യഥാർത്ഥ സുഹൃത്തെന്ന് അഭിസംബോധന ചെയ്യുകയും നന്ദിയറിയിക്കുകയും ചെയ്യുന്നത്.
















Comments