കണ്ണൂർ: അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. രഹസ്യമായി കടത്താൻ ശ്രമിച്ച 470 ഗ്രാം സ്വർണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. സംഭവത്തിൽ ധർമ്മടം സ്വദേശിനി ജമീല പിടിയിലായിട്ടുണ്ട്.
പർദ്ദയ്‌ക്കുള്ളിൽ ഒളിപ്പിച്ചായിരുന്നു ഇവർ സ്വർണം കടത്താൻ ശ്രമിച്ചത്. ആഭരണ രൂപത്തിലാക്കിയായിരുന്നു സ്വർണം കടത്താൻ ശ്രമം. കസ്റ്റംസിന്റെ സുരക്ഷാ പരിശോധനയ്‌ക്കിടെ ഇവർ പിടിയിൽ ആകുകയായിരുന്നു. പിടിച്ചെടുത്ത സ്വർണത്തിന് വിപണിയിൽ 25 ലക്ഷം രൂപ വിലവരുമെന്ന് കസ്റ്റംസ് അറിയിച്ചു.
ഷാർജയിൽ നിന്നും എയർ ഇന്ത്യ വിമാനത്തിലാണ് ഇവർ എത്തിയത്. ഇവരുടെ സംഘത്തിൽ കൂടുതൽ പേർ ഉണ്ടോയെന്ന കാര്യം പരിശോധിച്ചുവരികയാണ്. വിശദ വിവരങ്ങൾക്കായി ഇവരെ ചോദ്യം ചെയ്യുകയാണ്.
















Comments