ലക്‌നൗ: കാൺപൂരിൽ മതമൗലികവാദികൾ കലാപം സൃഷ്ടിക്കാൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ കലാപാഹ്വാനം ചെയ്ത് പോസ്റ്ററടിച്ച് പ്രചരിപ്പിച്ചയാളാണ് അറസ്റ്റിലായത്. കലാപം ആസൂത്രണം ചെയ്ത സംഭവത്തിലെ മുഖ്യപ്രതി ഹയാത്ത് സഫർ ഹാഷ്മിയ്‌ക്ക് വേണ്ടി പോസ്റ്ററടിച്ച് നൽകിയ ആളെയാണ് പിടികൂടിയത്.
കാൺപൂരിലെ ബ്രഹ്മനഗർ പ്രദേശത്തെ റോമ പ്രിന്റേഴ്‌സിന്റെ ഉടമയെ ആണ് പിടികൂടിയത്. നടപടിക്രമങ്ങൾ പൂർത്തിയാക്കാതെയാണ് ഇയാൾ പോസ്റ്ററുകൾ അച്ചടിച്ചത്. കലാപം ആഹ്വാനം ചെയ്ത് ആയിരത്തിലധികം പോസ്റ്ററുകളാണ് അച്ചടിച്ച് കാൺപൂരിലെ വിവിധ ഇടങ്ങളിൽ പതിച്ചത്.
പിന്നാലെ മതമൗലികവാദികൾ തെരുവിലിറങ്ങുകയായിരുന്നു. ഇയാൾക്ക് പോപ്പുലർ ഫ്രണ്ടുമായുള്ള ബന്ധം അന്വേഷിച്ച് വരികയാണെന്ന് പോലീസ് വ്യക്തമാക്കി.
കേസിൽ ഇതുവരെ 50 ലധികം പേർ അറസ്റ്റിലായിരുന്നു. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാവുമെന്ന് കാൺപൂർ ജോയിന്റ് കമ്മീഷണർ വ്യക്തമാക്കി. കേസിൽ മൂന്ന് പോപ്പുലർ ഫ്രണ്ട് പ്രവർത്തർ അറസ്റ്റിലായെന്നും ഒരാൾ ഒളിവിലാണെന്നും പോലീസ് കൂട്ടിച്ചേർത്തു.
















Comments