എയർ സ്പോർട്സ് വിപണിക്ക് ഇന്ത്യയിൽ വലിയ സാധ്യതയുണ്ടെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. ഈ വിപണിയുടെ വളർച്ചയെ സർക്കാർ പിന്തുണയ്‌ക്കുകയാണെങ്കിൽ ഭാവിയിൽ 1,000 കോടി രൂപയുടെ വ്യവസായമായി വളരാൻ ഇന്ത്യയിലെ എയർ സ്പോർട്സ് വിപണിക്ക് കഴിയും. രാജ്യത്തെ എയർ സ്പോർട്സ് വിപണി ഇപ്പോൾ ഏകദേശം 80 കോടി മുതൽ 100 കോടി രൂപ വരെ വരുമാനം ഉണ്ടാക്കുന്നുണ്ടെന്ന് സിന്ധ്യ പറഞ്ഞു.
2030ഓടെ ഇന്ത്യയെ മികച്ച എയർ സ്പോർട്സ് രാഷ്‌ട്രങ്ങളിലൊന്നാക്കി മാറ്റുന്നതിന് എയർ സ്പോർട്സ് ഉപകരണങ്ങളുടെ നിർമ്മാണം ശക്തിപ്പെടുത്തുന്നതിനായി ഒരു മാനുഫാക്ചറിംഗ് ഇൻസെന്റീവ് സ്‌കീം കൊണ്ടുവരാനും സർക്കാർ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാ ദേശീയ കായിക അസോസിയേഷനും എടിസിയിൽ രജിസ്റ്റർ ചെയ്യണം.
പുതിയ ദേശീയ എയർ സ്പോർട്സ് നയം 2022 ന്റെ ഭാഗമായി, സർക്കാർ എയർ സ്പോർട്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എഎസ്എഫ്ഐ) രൂപീകരിച്ചു. അതിന് നാല് തല ഘടനയുണ്ട്. സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന് കീഴിലുള്ള ഒരു സ്വയംഭരണ സ്ഥാപനമായിരിക്കും എഎസ്എഫ്‌ഐ. ഫെഡറേഷന്റെ കീഴിലുള്ള ഓരോ അസോസിയേഷനും ഒന്നിലധികം കായിക ഇനങ്ങളെയും പ്രസ്സിനെയും പ്രതിനിധീകരിക്കാൻ കഴിയും. കൂടാതെ ഓരോ അസോസിയേഷന്റെയും സെക്രട്ടറിയെ എഎസ്എഫ്‌ഐയിൽ വോട്ടിംഗ് അവകാശമുള്ള മുഴുവൻ അംഗങ്ങളായി പ്രതിനിധീകരിക്കും.
ഇന്ത്യയിൽ സുരക്ഷിതവും താങ്ങാനാവുന്നതും ആസ്വാദ്യകരവും സുസ്ഥിരവുമായ ഒരു എയർ സ്പോർട്സ് ആവാസവ്യവസ്ഥ ലഭ്യമാക്കുകയാണ് നയം ലക്ഷ്യമിടുന്നത്.
















Comments