ന്യൂയോർക്ക്: അമേരിക്കയിലെ യുവസമൂഹത്തിന്റെ തോക്ക് ഭ്രമവും കൊലപാതക പ്രവണതയും നേരിടാൻ പുതിയ സുരക്ഷ ക്രമീകരണങ്ങളുമായി ഡ്രോൺ കമ്പനി. വൈദ്യുത തരംഗങ്ങൾ പായിച്ച് അക്രമിയെ കീഴ്‌പ്പെടുത്താനാകുമെന്ന അവകാശവാദവുമായി ഒരു ഡ്രോൺ നിർമ്മാതാക്കളാണ് രംഗത്തെത്തിയിരിക്കുന്നത്. സ്‌ക്കൂളുകളിലും പൊതു ഇട ങ്ങളിലും അക്രമം ശ്രദ്ധയിൽപെട്ടാലുടൻ സുരക്ഷാ സംഘത്തിന് ഡ്രോണുകളുപയോഗിച്ച് അക്രമിയെ വീഴ്‌ത്താനാകുമെന്നാണ് കമ്പനി പറയുന്നത്.
ആക്‌സൺ എന്ന കമ്പനിയാണ് ഡ്രോണുകൾ വികസിപ്പിച്ചിരിക്കുന്നത്. അമേരിക്കൻ പോലീസ് സേനകൾക്ക് കമ്പനി പുതിയ സാങ്കേതിക വിദ്യ പരിശീലിപ്പിക്കാനൊരുങ്ങു കയാണ്. എന്നാൽ ഇതിനെതിരെ കമ്പനിയുടെ ഡയറക്ടർമാർ തന്നെ വിയോജിപ്പ് പ്രകടിപ്പിച്ചിരിക്കുകയാണ്. ഡ്രോണുകൾക്ക് മേൽ നിയന്ത്രണം ഇല്ലാത്തിടത്തോളം ഇതും ദുരുപയോഗം ചെയ്യപ്പെടുമെന്നാണ് ചിലർ വാദിക്കുന്നത്.
ടാസേർ എന്ന പേരിലുള്ള ഡ്രോണുകൾ ഉപയോഗിക്കേണ്ടത് സുരക്ഷാ ഭടന്മാർ മാത്രമായിരി ക്കണമെന്നും അവർ സംഭവസ്ഥലത്തെത്തിയാൽ മാത്രമേ അവ വേണ്ട വിധം നിയന്ത്രിക്കാ നാവൂ എന്നും ചില സാങ്കേതിക വിദഗ്ധർ നിർദ്ദേശം വച്ചിട്ടുണ്ട്. പൊതു മാർക്കറ്റിൽ ഇത് ലഭ്യമായാൽ തോക്കിനേക്കാൾ അപകടകരമായ പ്രത്യാഘാതമാകും ജനങ്ങൾ നേരിടേണ്ടി വരികയെന്നും ചിലർ എതിർവാദം ഉയർത്തിയിട്ടുമുണ്ട്.
കാലിഫോർണിയയിലെ പള്ളി, ഒക്കലഹാമിയെ ആശുപത്രി, ടെക്‌സാസിലെ പൊതുസ്ഥലം, ന്യൂയോർക്കിലെ യുവാൾഡേയിലെ സ്‌ക്കൂൾ, ബഫല്ലോയിലെ ജനവാസ മേഖല, ഫിലഡാൽഫിയയിലെ അക്രമിസംഘങ്ങളുടെ പോരാട്ടം എന്നിങ്ങനെ ഒരാഴ്ചയിൽ 10 കൂട്ടക്കൊലകളാണ് തോക്കുപയോഗിച്ച് മാത്രം അമേരിക്കയിൽ അരങ്ങേറിയത്. തോക്ക് നിരോധന നിയമം അമേരിക്കയിൽ ഇതുവരെ ദ ഹൗസ് അംഗീകരിക്കാത്തതിനാൽ ജോ ബൈഡന്റെ നിരന്തരമായ ക്ഷമാപണം മാത്രമാണ് ഉയർന്നുകേൾക്കുന്നത്.
















Comments