മുംബൈ: രാജ്യസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ ഒരു ദിവസത്തെ ജാമ്യം അനുവദിക്കണമെന്ന എൻസിപി നേതാക്കൾ അനിൽ ദേശ്മുഖിന്റെയും നവാബ് മാലിക്കിന്റെയും അപേക്ഷകൾ മുംബൈ പ്രത്യേക കോടതി തള്ളി. അഴിമതിക്കേസിൽ ജയിലിൽ കഴിയുകയാണ് അനിൽ ദേശ്മുഖ്. അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് നവാബ് മാലിക്ക് അറസ്റ്റിലായത്.
വെള്ളിയാഴ്ചയാണ് രാജ്യസഭാ തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പിന് മുന്നോടിയായി ശിവസേന എം എൽ എമാരെ ഹോട്ടലിലേക്ക് മാറ്റിയിട്ടുണ്ട്. എൻസിപിയും കോൺഗ്രസും എം എൽ എമാരെ രഹസ്യ കേന്ദ്രങ്ങളിലേക്ക് മാറ്റി എന്നാണ് വിവരം. ട്രൈഡന്റ് ഹോട്ടലിലാണ് ശിവസേന സാമാജികരെ മാറ്റിയിരിക്കുന്നത്.
മഹാരാഷ്‌ട്രയിലെ ആറ് സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഉത്തർ പ്രദേശിലെ 11 സീറ്റുകളിലേക്കും തമിഴ്നാട്ടിലെ 6 സീറ്റുകളിലേക്കും ബിഹാറിലെ 5 സീറ്റുകളിലേക്കും ആന്ധ്രാ പ്രദേശിലെയും രാജസ്ഥാനിലെയും കർണാടകയിലെയും 4 വീതം സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുക.
















Comments