യാങ്കോൺ: ലോകാരോഗ്യ സംഘടനയുടെ പ്രവർത്തകൻ മ്യാൻമറിൽ വെടിയേറ്റു മരിച്ചു. ഡബ്ല്യുഎച്ച്ഒയിൽ ഡ്രൈവറായിരുന്ന മിയോ മിൻ ഹ്ടട്ട് ആണ് കൊല്ലപ്പെട്ടത്. മോൺ സ്‌റ്റേറ്റിലെ മൗലമൈൻ നഗരത്തിലാണ് സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് ബൈക്കിൽ പോകുന്നതിനിടെയാണ് സംഭവം.
കൊലപാതകത്തിന്റെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തിൽ ദുരൂഹതയുണ്ടെന്നെന്നും നീതി വേണമെന്നും മിയോ മിൻ ഹ്ടട്ടിന്റെ കുടുംബം ആരോപിച്ചു.
അദ്ദേഹത്തിന്റെ ദാരുണമായ മരണത്തിൽ അഗാധമായി ദു:ഖിക്കുന്നു.ഞങ്ങളുടെ സഹപ്രവർത്തകന്റെ കുടുംബത്തെ അനുശോചനം അറിയിക്കുന്നുവെന്ന് ലോകാരോഗ്യ സംഘടന ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.മിയോ മിൻ ഹ്ടട്ട് അഞ്ച് വർഷമായി ഡ്രൈവറായി സേവനമനുഷ്ടിച്ചിരുന്നുവെന്ന് സംഘടന വ്യക്തമാക്കി.
2021 ഫെബ്രുവരിയിൽ സൈനിക അട്ടിമറി മുതൽ മ്യാൻമറിൽ വ്യാപകമായ അക്രമമാണ് നടക്കുന്നത്.
കണക്കുകൾ പ്രകാരം വിയോജിപ്പിനെതിരായ ക്രൂരമായ അടിച്ചമർത്തലിൽ ഏകദേശം 2000 ത്തോളം സാധാരണക്കാർ കൊല്ലപ്പെട്ടിട്ടുണ്ട്.
Comments