ഡൽഹി :റഫ്രിജറേറ്ററുകളുടെ ഇറക്കുമതിയിൽ നിയന്ത്രണം ഏർപ്പെടുത്താൻ ഒരുങ്ങി ഇന്ത്യ. പ്രാദേശിക ഉൽപാദനം പ്രോത്സാഹിപ്പിക്കുന്നതിനായാണ് നടപടി.ഒരു മാസത്തിനുള്ളിൽ ഇതുമായി ബന്ധപ്പെട്ട തീരുമാനം ഉണ്ടാകും.ഇറക്കുമതി എന്നതിൽ ഉപരി ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കുന്ന എല്ലാവരെയും പിന്തുണയ്‌ക്കുക എന്നതാണ് ലക്ഷ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മെയ്‌ക്ക് ഇൻ ഇന്ത്യ ആശയത്തിന് കരുത്ത് പകരുന്നതാണ് നീക്കം
5 ബില്യൺ ഡോളറിലധികമാണ് ഇന്ത്യയിലെ റഫ്രിജറേറ്റർ വിപണി.സാംസങ്, എൽജി തുടങ്ങിയ വിദേശ ബ്രാൻഡുകളുമായി ടാറ്റയുടെ നേതൃത്വത്തിലുളള വോൾട്ടാസ് ഉൾപ്പെടെയുളള തദ്ദേശ കമ്പനികൾ കടുത്ത മത്സരമാണ് നടത്തുന്നത്.24 ദശലക്ഷം യൂണിറ്റാണ് ഇന്ത്യയുടെ വാർഷിക നിർമാണ ശേഷി. 15 ദശലക്ഷം മാത്രമാണ് ആവശ്യമായി വരുന്നത്.നിലവിൽ അതിന്റെ ഒരു ഭാഗം ഇറക്കുമതിയിലൂടെയാണ് സാധ്യമാക്കുന്നത്.
പ്രതിവർഷം ആയിരക്കണക്കിന് റഫ്രിജറേറ്ററുകൾ സാംസങ്, എൽജി തുടങ്ങിയ കമ്പനികൾ ഇറക്കുമതി ചെയ്യുന്നുണ്ട് .എന്നാൽ ഇറക്കുമതി കണക്കുകൾ സർക്കാർ പുറത്ത് വിട്ടിട്ടില്ല.കൊറോണക്കാലത്ത് റഫ്രിജറേറ്ററുകളുടെ വിൽപ്പന ഉയർന്നതോതിൽ ആയിരുന്നു.ഇതിൽ ഭൂരിഭാഗവും ഇറക്കുമതി ചെയ്തവയാണ്.ഇന്ത്യയുടെ മൊത്തം വിൽപ്പനയുടെ 5 ശതമാനത്തോളമാണ് ഇത്.
ബംഗ്ലാദേശ്, തായ്ലൻഡ്, ഇന്തോനേഷ്യ, ദക്ഷിണ കൊറിയ എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നാണ് ഇന്ത്യ റഫ്രിജറേറ്ററുകൾ ഇറക്കുമതി ചെയ്യുന്നത്.റഫ്രിജറന്റ് ഉളള എയർ കണ്ടീഷണറുകളുടെ ഇറക്കുമതി 2020 ൽ ഇന്ത്യ നിരോധിച്ചിരുന്നു.കുടാതെ ടെലിവിഷൻ ഇറക്കുമതിയിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.ഇത് സാംസങ്ങ് ഉൾപ്പെടെ ഉള്ള നിർമ്മാതാക്കളെയും ബാധിച്ചു.
Comments