ദുബായ് : പാകിസ്താൻ മുൻ പ്രസിഡന്റും സൈനിക മേധാവിയുമായിരുന്ന പർവേസ് മുഷറഫ് അന്തരിച്ചു. പാകിസ്താൻ പ്രാദേശിക മാദ്ധ്യമങ്ങളാണ് വിവരം പുറത്തുവിട്ടത്. ആരോഗ്യ പ്രശ്‌നങ്ങൾ കാരണം ദുബായിലെ അമേരിക്കൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെയാണ് മരിച്ചത്. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.
പെഷവാർ കോടതി വധശിക്ഷയ്‌ക്ക് വിധിച്ച ഇയാൾ ദുബായിൽ കഴിയുകയായിരുന്നു. 2007 ൽ ഭരണഘടന അട്ടിമറിച്ച് ഭരണം പിടിച്ചെടുത്തതിനാണ് കോടതി വധശിക്ഷ വിധിച്ചത്. 2007ൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സംഭവത്തിൽ മുഷറഫിനെതിരെ രാജ്യദ്രോഹക്കുറ്റത്തിന് 2013ൽ കേസെടുത്തിരുന്നു. ബേനസീർ ഭൂട്ടോ വധക്കേസിൽ ഇയാളെ പിടികിട്ടാപ്പുള്ളിയായും പ്രഖ്യാപിച്ചിരുന്നു. ഇതിനിടെ 2016 മാർച്ചിലാണ് മുഷ്റഫ് രാജ്യം വിട്ടത്.
1999 ലെ കാർഗിൽ യുദ്ധത്തിന് നേതൃത്വം നൽകിയതും ഇയാളായിരുന്നു. ഇന്ത്യൻ സർക്കാരും അന്നത്തെ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫുമായി പ്രശ്‌നങ്ങൾ സംസാരിച്ച് തീർക്കാൻ ശ്രമിക്കുന്നതിനിടെയാണ് പാക് സൈനിക മേധാവിയായരുന്ന മുഷറഫിന്റെ നേതൃത്വത്തിൽ പാക് സൈന്യം ഇന്ത്യൻ പ്രദേശത്തേക്ക് നുഴഞ്ഞുകയറി ആക്രമണം നടത്തിയത്.
Comments