കൊച്ചി : സ്വപ്‌ന സുരേഷ് പുറത്ത് വിട്ടത് എഡിറ്റ് ചെയ്ത ശബ്ദരേഖയെന്ന് ആരോപണം.പാലക്കാട് വാർത്താ സമ്മേളനം നടത്തി സ്വപ്ന ശബ്ദരേഖ പുറത്ത് വിട്ടതിന് പിന്നാലെയാണ് ആരോപണവുമായി ഷാജ് കിരൺ രംഗത്തെത്തിയത് .സ്വപ്‌ന പുറത്ത് വിട്ടത് എഡിറ്റ് ചെയ്ത ശബ്ദരേഖയാണ് യഥാർഥ ശബ്ദരേഖ തന്റെ കൈവശമുണ്ടെന്നും അത് പുറത്ത് വിടുമെന്നും ഷാജ് കിരൺ വ്യക്തമാക്കി.
‘ സ്വപ്നയെ പരിചയപ്പെടുന്നത് സുഹൃത്തായ ഇബ്രാഹിം വഴിയാണ് .മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ അറിയില്ല,ഇതുവരെ അദ്ദേഹത്തെ കണ്ടിട്ടില്ല. മുഖ്യമന്ത്രിയ്‌ക്ക് വേണ്ടി സ്വപ്‌ന സുരേഷിനോട് സംസാരിച്ചിട്ടില്ല .
വിദേശത്ത് നിന്ന് ഫണ്ട് തന്റെ കമ്പനിയിലേക്ക് വരുത്താമെന്ന് പറഞ്ഞത് പൊന്നൻ വക്കീൽ ആണ്. വക്കീൽ വിളിച്ചത് സ്വപ്ന പറഞ്ഞിട്ടാണ് .
മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഫണ്ട് കടത്തിയെന്ന് പറഞ്ഞിട്ടില്ല . ഇവരെ കുറിച്ച് വന്ന വർത്തകളെ കുറിച്ചാണ് പറഞ്ഞത് ‘ ഷാജ് കിരൺ പറഞ്ഞു.
അതേസമയം പുറത്ത് വിടുന്നത് എഡിറ്റ് ചെയ്യാത്ത ശബ്ദരേഖയാണെന്നാണ് സ്വപ്‌ന സുരേഷ് വ്യക്തമാക്കിയത്.പുറത്ത് വിട്ടത് ഒന്നര മണിക്കൂർ ദൈർഘ്യമുള്ള ശബ്ദ രേഖയാണ് .’ ഷാജിനെ നേരത്തെ അറിയാം. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറാണ് ഷാജ് കിരണിനെ പരിചയപ്പെടുത്തിയത് .ഷാജ് ആണ് ഭീഷണിപ്പെടുത്തിയത്.’ എന്നും സ്വപ്‌ന പറഞ്ഞിരുന്നു.
സരിത്തിനെ നാളെ പൊക്കുമെന്ന് ഷാജ് പറഞ്ഞിരുന്നു. അതിനാലാണ് സരിത്തിനെ കണാതായപ്പോൾ ഷാജിനെ വിളിച്ചത്.കളിക്കുന്നത് ആരോടാണെന്ന് അറിയാമോ എന്നാണ് ഷാജ് അന്ന് ചോദിച്ചത്. മകളുടെ പേര് പറഞ്ഞാൽ അദ്ദേഹത്തിന് സഹിക്കാൻ പറ്റില്ലെന്നും ‘ ഷാജ് പറഞ്ഞതായും അവർ ചൂണ്ടിക്കാട്ടുന്നു.
‘ ഷാജിന്റെ സംഭാഷണം റെക്കോർഡ് ചെയ്ത് സൂക്ഷിച്ചത് നിവൃത്തികേട് കൊണ്ട് മാത്രമാണ്.സുഹൃത്തായ ഷാജിനെ കുടുക്കാൻ താൽപര്യമില്ലായിരുന്നു.മകനെ നഷ്ടപ്പെടുത്തുമെന്ന് പറഞ്ഞപ്പോൾ ഭയന്നു പോയി ‘ എന്നും സ്വപ്‌ന വ്യക്തമാക്കിയിരുന്നു
Comments