ജയ്പൂർ: രാജസ്ഥാനിലെ രാജ്യസഭാ സീറ്റുകളിലേയ്‌ക്കുള്ള മത്സരത്തിൽ കോൺഗ്രസ്സിന്റെ മൂന്നു പേരും ബിജെപിയുടെ ഒരാളും തിരഞ്ഞെടുക്കപ്പെട്ടു. സ്വതന്ത്രനായി നിന്ന ഒരു പ്രതിനിധി പരാജയപ്പെട്ടു. കോൺഗ്രസ്സിന്റെ രൺദീപ് സുർജേവാല, മുകുൾ വാസ്‌നിക്, പ്രമോദ് തിവാരി എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
ജയിക്കാൻ 41 വോട്ടുകൾ വേണ്ട രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭാ സീറ്റുകളിലേയ്‌ക്കായി രൺദീപ് 43, മുകുൾ വാസ്‌നിക്ക് 42, പ്രമോദ് തിവാരി 41 എന്നീ നിലയിലാണ് വോട്ടുകൾ ലഭിച്ചത്.
ബിജെപിക്കായി ഘനശ്യാം തിവാരിയാണ് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 43 വോട്ടുകളാണ് ഘനശ്യാമിന് ലഭിച്ചത്. സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച സുഭാഷ് ചന്ദ്രബോസിന് ജയിക്കാനായില്ല.
രാജ്യസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച പ്രതിനിധികളെ ഭരണപ്രതിപക്ഷ നേതാക്കൾ അഭിനന്ദനങ്ങളറിയിച്ചു.
















Comments