ബംഗ്ലാദേശ് : പ്രവാചക നിന്ദയുടെ പേരിൽ ഇന്ത്യക്കെതിരെ ബംഗ്ലാദേശിൽ കലാപം സൃഷ്ടിച്ച് മതമൗലികവാദികൾ.ഇസ്ലാമി ആന്ദോളൻ ബംഗ്ലാദേശ്, ജാമിയാത്ത് ഉലമ-ഇ-ഇസ്ലാം ബംഗ്ലാദേശ് തുടങ്ങിയ സംഘടനകളും പാകിസ്താൻ അനുകൂല പാർട്ടികളുമാണ് കലാപം നടത്തിയത്. വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്ക് ശേഷമായിരുന്നു സംഭവം.ഇന്ത്യൻ ഉൽപ്പന്നങ്ങൾ ബഹിഷ്‌കരിക്കാനും ഇസ്ലാമിക തീവ്രവാദികൾ ആഹ്വാനം ചെയ്തു.
ബൈത്തുൾ മുഖാറം മസ്ജിദിന്റെ പരിസരത്ത് റോഡിലായിരുന്നു ആളുകൾ സംഘടിച്ചത്.’ധാക്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലേക്ക് പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്നും മുന്നറിയിപ്പുണ്ട് . ഇന്ത്യയിലെ ബിജെപി നേതാക്കളുടെ പരാമർശങ്ങൾക്കെതിരെ പാർലമെന്റിൽ പ്രതിഷേധ പ്രമേയം കൊണ്ടുവരണമെന്നും ഇസ്ലാമിസ്റ്റുകൾ ആവശ്യപ്പെട്ടു.തുടർ പ്രതിഷേധങ്ങൾ ഇസ്ലാമി ആന്ദോളൻ ബംഗ്ലാദേശ് പീർ സയ്യീദ് റെസായുൾ കരീം നയിക്കുമെന്നാണ് റിപ്പോർട്ടുകൾ.
വിവിധ ഇടങ്ങളിൽ നടന്ന പ്രതിഷേധ പ്രകടനങ്ങളിൽ നൂറിലധികം ഇസ്ലാമിക തീവ്രവാദികളാണ് പങ്കെടുത്തത്.ചിറ്റഗോങ്ങ് , ചൗക്ബസാർ, ആൻഡർകില്ല, ഹത്തസാരി എന്നിവിടങ്ങളിലും ഇവർ പ്രതിഷേധ റാലി സംഘടിപ്പിച്ചു.നാരായൺഗഞ്ചിൽ ഇസ്ലാമിക തീവ്രവാദികൾ ഡിഐടി റെയിൽവേ മസ്ജിദ് പരിസരത്ത് പ്രകടനം നടത്തി. നാരായണൻഗഞ്ച് ഉലമ പരിഷത്ത് എന്ന സംഘടനയുടെ പേരിലായിരുന്നു പ്രകടനം .
ഇന്ത്യക്കെതിരെ മുമ്പും ഇസ്ലാമിക തീവ്രവാദികൾ കലാപാഹ്വാനം നടത്തിയിരുന്നു.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബംഗ്ലാദേശ് സന്ദർശനത്തിനെതിരെയാണ് ആഹ്വാനം നടത്തിയത്.സംഭവത്തിൽ തീവ്ര ഇസ്ലാമിക സംഘടനയായ ഹെഫാസത് ഇ ഇസ്ലാം നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.ബംഗ്ലാദേശ് വിമോചനത്തിന്റെ വാർഷികത്തിൽ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീനയുടെ ക്ഷണപ്രകാരമാണ് നരേന്ദ്ര മോദി ഇവിടെ സന്ദർശനം നടത്തിയത്.അതേസമയം ബംഗ്ലാദേശ് ഇസ്ലാമിക തീവ്രവാദികൾക്കെതിരെ കടുത്ത നടപടികളാണ് ഷേഖ് ഹസീന ഭരണകൂടം സ്വീകരിക്കുന്നത്.
Comments