ശ്രീനഗർ: ബാരാമുള്ളയിൽ നിന്നും ഇന്നലെ പിടികൂടിയവരുടെ വിവരങ്ങൾ പുറത്തുവിട്ട് സൈന്യം. ലഷ്‌ക്കർ ഇ തൊയ്ബയുടെ ഏറ്റവും പുതിയ രണ്ട് പേരെയാണ് ബാരാമുള്ളയിൽ പിടികൂടിയതെന്നാണ് ജമ്മുകശ്മീർ പോലീസ് പുറത്തുവിട്ട വിവരം. ഇർഷാദ് മിർ, സാഹിദ് ബാഷിർ എന്നീ ഇസ്ലാമിക ഭീകരരാണ് പിടിയിലായത്.
ജമ്മുകശ്മീർ പോലീസ് സീനിയർ സൂപ്രണ്ട് റയീസ് എം ഭട്ടാണ് വിശദീകരണം നൽകിയത്. പ്രാദേശിക നേതാക്കളേയും ന്യൂനപക്ഷ സമുദായാംഗങ്ങളേയും വകവരുത്താൻ പദ്ധതിയിടുന്നതിനിടെയാണ് ഇരുവരേയും പിടികൂടിയത്. ലഷ്‌ക്കർ പുതുതായി ഭീകരരാക്കുന്നവർക്ക് പ്രദേശവാസികളെ വധിക്കാനാണ് നിർദ്ദേശം. ഭീകരരെ കൃത്യമായി കണ്ടെത്താൻ സുരക്ഷാ സേനകൾക്കാവുന്നുണ്ടെന്നും ഭട്ട് പറഞ്ഞു.
പിടികൂടിയ രണ്ടുപേരിൽ നിന്നും രണ്ടു പിസ്റ്റളുകളും 18 റൗണ്ട് വെടിയുതിർക്കാവുന്നത്ര തിരകളും മൂന്ന് മാഗസിനുകളും കണ്ടെത്തിയെന്നും ഭട്ട് പറഞ്ഞു. കശ്മീരിന്റെ വടക്കൻ മേഖലയിലും തെക്കൻ മേഖലയിലും ഇരുവർക്കും സഹായികളുണ്ടെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.
















Comments