മുംബൈ: മയക്കുമരുന്ന് ഉപയോഗിച്ചതിന് ബോളിവുഡ് താരം ശക്തി കപൂറിന്റെ മകനും ശ്രദ്ധ കപൂറിന്റെ സഹോദരനുമായ സിദ്ധാന്ത് കപൂറിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി ബംഗളുരു എംജി റോഡിലെ ഹോട്ടലിൽ നടന്ന റേവ് പാർട്ടിക്കിടെ പോലീസ് നടത്തിയ പരിശോധനയിലാണ് സിദ്ധാന്ത് കപൂർ ഉൾപ്പെടെ ആറ് പേർ പിടിയിലായത്. ഇവരിൽ നിന്ന് കണ്ടെടുത്ത സാധനങ്ങൾ ലഹരി മരുന്നാണെന്ന് പ്രാഥമിക പരിശോധനയിൽ സ്ഥിരീകരിച്ചിട്ടുണ്ട്. സിദ്ധാന്ത് മയക്കുമരുന്ന് ഉപയോഗിച്ചതായും സ്ഥിരീകരിച്ചിട്ടുണ്ട്. ഇവർക്ക് എവിടെ നിന്നാണ് മയക്കുമരുന്ന് ലഭിച്ചത് എന്നതിൽ വ്യക്തത വന്നിട്ടില്ല.
Karnataka | Actor Shraddha Kapoor's brother Siddhanth Kapoor detained during police raid at a rave party in a Bengaluru hotel, last night. He is among the 6 people allegedly found to have consumed drugs: Bengaluru Police pic.twitter.com/UuHZKMzUH0
— ANI (@ANI) June 13, 2022
ഞായറാഴ്ച ബംഗളുരുവിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ നടത്തിയ റെയ്ഡിലാണ് അതിഥികൾ മയക്കുമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയത്. തുടർന്ന് റേവ് പാർട്ടിയിൽ പങ്കെടുത്ത 35 പേരെ പരിശോധനയ്‌ക്ക് വിധേയമാക്കിയിരുന്നു. സിദ്ധാന്ത് കപൂർ അടക്കം ആറു പേരുടെ പരിശോധനാഫലമാണ് പോസിറ്റീവ് ആയത്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്.
















Comments