കൊച്ചി : കല്ലുവാതുക്കൾ മദ്യദുരന്തക്കേസ് പ്രതി മണിച്ചന് മോചനം. മണിച്ചൻ ഉൾപ്പെടെ 33 തടവുകാരെ മോചിപ്പിക്കാനുള്ള ഫയലിൽ ഗവർണർ ഒപ്പിട്ടു. 22 വർഷങ്ങൾക്ക് ശേഷമാണ് മണിച്ചനെ മോചിപ്പിച്ചത്.
31 പേർ മരിച്ച കല്ലുവാതുക്കൽ മദ്യദുരന്തക്കേസിലെ മുഖ്യപ്രതിയാണ് മണിച്ചൻ. 2000 ഒക്ടോബർ 21 നാണ് കേരളത്തെ നടുക്കിയ കല്ലുവാതുക്കൽ ദുരന്തം ഉണ്ടായത്. ദുരന്തത്തിൽ ആറ് പേർക്ക് കാഴ്ച പോയി, 150 പേർ ആശുപത്രിയിൽ ചികിത്സ തേടി. വിഷസ്പിരിറ്റ് കലർത്തിയതാണ് ദുരന്തകാരണം വീര്യം കൂട്ടാൻ കാരണമെന്ന് പിന്നീട് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
മണിച്ചനെ ജയിലിൽ നിന്ന് മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പട്ടിക സർക്കാരാണ് മുന്നോട്ട് വെച്ചത്. മോചനത്തിനായുള്ള തടവുകാരുടെ പട്ടിക ആദ്യം ഗവർണർ തിരികെ അയച്ചിരുന്നു. 33 പേരെ തെരെഞ്ഞെടുത്തതിന്റെ കാരണം തേടിയാണ് ഗവർണ്ണർ ഫയൽ തിരികെ അയച്ചിരുന്നത്.
പിന്നീട് 33 പേരെ തെരെഞ്ഞെടുത്തതിൽ സർക്കാർ വിശദീകരണം നൽകുകയായിരുന്നു. ഇരുപത് വർഷം തടവ് പിന്നിട്ടവരെയും പ്രായമായവരേയും രോഗികളെയുമാണ് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നാണ് സർക്കാർ വിശദീകരണം.
















Comments