ദിസ്പൂർ :2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യത്തിലേർപ്പെടില്ലെന്ന് എഐയുഡിഎഫ്.കോൺഗ്രസ് പാർട്ടിക്ക് ജനപിന്തുണ നഷ്ടപ്പെടുകയാണെന്നും വീണ്ടും സഖ്യമുണ്ടാക്കുന്നതിന് താൽപ്പര്യം ഇല്ലെന്നും എഐയുഡിഎഫ് എംഎൽഎയും പാർട്ടി ജനറൽ സെക്രട്ടറിയുമായ കരിം ഉദ്ദീൻ ബർഭുയ വ്യക്തമാക്കി.കോൺഗ്രസ് പാർട്ടിയെ ജനങ്ങൾ തള്ളിക്കളഞ്ഞു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അടുത്തിടെ നടന്ന തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് പാർട്ടിക്ക് സീറ്റുകൾ ഒന്നും ലഭിച്ചിരുന്നില്ല. ഗുവാഹത്തി മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിലും ,കർബി ആംഗ്ലോംഗ് സ്വയംഭരണ കൗൺസിൽ തിരഞ്ഞെടുപ്പിലുമായിരുന്നു ഇത്.’രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന പാർട്ടിക്ക് ഇന്ന് അടിത്തറയില്ലെന്നും ഈ അവസ്ഥയിൽ സഖ്യം ചെരുന്നത് വിഡ്ഢിത്തമാണെന്നും, എഐയുഡിഎഫ് പക്വതയുള്ള രാഷ്‌ട്രീയ പാർട്ടിയാണ്, പാർട്ടി ഒരു മണ്ടത്തരമായ തീരുമാനവും എടുക്കില്ലെന്നും ‘അദ്ദേഹം പറഞ്ഞു.
കോൺഗ്രസും എഐയുഡിഎഫും 2021ലെ അസം നിയമസഭാ രഞ്ഞെടുപ്പിന് മുമ്പ് സഖ്യത്തിലായിരുന്നു.തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതോടെ കോൺഗ്രസ് പാർട്ടി എഐയുഡിഎഫുമായുള്ള ബന്ധം ഉപേക്ഷിച്ചു.തിരഞ്ഞെടുപ്പിൽ ജയിക്കുന്നതും തോൽക്കുന്നതും മറ്റൊരു കാര്യമാണ്. ജിഎംസി തിരഞ്ഞെടുപ്പിൽ ഒരു കോൺഗ്രസ് സ്ഥാനാർത്ഥി നോട്ടയേക്കാൾ കുറവ് വോട്ടാണ് നേടിയത് .ഇത് കോൺഗ്രസ് പാർട്ടി പൊതുജനങ്ങളുമായി ബന്ധപ്പെട്ട ഒരു പാർട്ടിയല്ലെന്ന് തെളിയിക്കുന്നുവെന്നും ,അസം കോൺഗ്രസ് പൂജ്യത്തിൽ സന്തുഷ്ടരാണ്, 2024ലും അത് പൂജ്യമായേക്കുമെന്നും കരിം ഉദ്ദീൻ ബർഭുയ വ്യക്തമാക്കി.
അതേസമയം തന്റെ പാർട്ടി പൊതുജനങ്ങൾക്കൊപ്പമാണ്.നേരത്തെ, ഞങ്ങൾ അസമിൽ മൂന്ന് ലോക്സഭാ സീറ്റുകൾ നേടിയിരുന്നു. ഇത്തവണ അഞ്ച് സീറ്റുകൾ നേടാമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും കൂട്ടിച്ചേർത്തു.
Comments