ഡൽഹി :5 ജി സ്പെക്ട്രം ലേലം ചെയ്യാൻ സർക്കാരിന്റെ അനുമതി.ഈ വർഷം അവസാനത്തോടെ സേവനങ്ങൾ ലഭ്യമായേക്കും.20 കൊല്ലത്തേക്കാണ് സ്പെക്ട്രം നൽകുന്നത്. ജൂലൈ അവസാനത്തോടെ ലേല നടപടികൾ പൂർത്തിയാകും .നിലവിലുള്ള 4 ജിയെക്കാൾ പത്തിരട്ടി വേഗതയാണ് ഇത് വാഗ്ദാനം ചെയ്യുന്നത്.
600 മെഗാഹെർട്‌സ്, 700 മെഗാഹെർട്‌സ്, 800 മെഗാഹെർട്‌സ്, 900 മെഗാഹെർട്‌സ്, 1800 മെഗാഹെർട്‌സ്, 2100 മെഗാഹെർട്‌സ്, 2300 മെഗാഹെർട്‌സ് തുടങ്ങിയ കുറഞ്ഞ തരംഗങ്ങൾക്കും, 3300 മെഗാഹെർട്‌സ് മദ്ധ്യതരംഗങ്ങൾക്കും 26 ഗിഗാഹെർട്‌സ് കൂടിയ തരംഗ ബാൻഡിനും വേണ്ടിയുള്ള ലേലമാണ് നടക്കുക.ലേലം പൂർത്തിയായി മാസങ്ങൾക്കുള്ളിൽ തന്നെ സേവനങ്ങൾ രാജ്യത്ത് ലഭ്യമാക്കി തുടങ്ങുമെന്ന് കമ്പനികൾ വ്യക്തമാക്കിയിട്ടുണ്ട്.അതേസമയം സർക്കാർ 5 ജി സേവനം വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തുകയാണ്. 6 ജി സേവനങ്ങൾ വൈകാതെ ആരംഭിക്കുമെന്നും പ്രധാന മന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.
ലേലത്തിൽ സീറോ സ്പെക്ട്രം ഉപയേഗ നിരക്കുകൾ ഉൾപ്പെടെ 2021 ൽ പ്രഖ്യാപിച്ച പരിഷ്‌കാരങ്ങളും കമ്പനികൾക്ക് പ്രയോജനപ്പെടുത്താം. കൂടാതെ വാർഷിക ഗഡുവിന് തുല്യമായ ഫിനാൻഷ്യൽ ബാങ്ക് ഗ്യാരന്റി സമർപ്പിക്കേണ്ടതിന്റെ ആവശ്യകതയും ഇതോടെ ഇല്ലാതായി. ഇവയ്‌ക്ക് പുറമെ പത്ത് വർഷത്തിന് ശേഷം കമ്പനികൾക്ക് ആവശ്യമെങ്കിൽ സ്പെക്ട്രം സറണ്ടർ ചെയ്യാം.
















Comments