ശ്രീനഗർ: ദക്ഷിണ കശ്മീരിലെ അനന്ത്‌നാഗിൽ പോലീസ് വാഹനത്തിന് നേരെ ഗ്രനേഡാക്രമണവുമായി ഭീകരർ. അനന്ത്‌നാഗിലെ പ്ദഷാഹി ബാഗ് ബിജ്‌ബെഹറ ഏരിയയിലാണ് ഭീകരരുടെ ഗ്രനേഡ് ആക്രമണം ഉണ്ടായത്.
ആക്രമണത്തിൽ ജമ്മുകശ്മീർ പോലീസിലെ ഹെഡ് കോൺസ്റ്റബിളായ അഹമ്മദുള്ളയ്‌ക്ക് പരിക്കേറ്റു. അനന്ത്‌നാഗ് ഡിസ്ട്രിക്ട് പോലീസ് ലൈൻസ് വെഹിക്കിളിന് നേരെയാണ് ഭീകരർ ഗ്രനേഡ് എറിഞ്ഞത്. ആക്രമണത്തിന് പിന്നാലെ പ്രദേശമാകെ സൈന്യം വളഞ്ഞു.
അതേസമയം ബുധനാഴ്ച രാവിലെ ഷോപ്പിയാനിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ലഷ്‌കർ ഭീകരരെ സൈന്യം വകവരുത്തി. ഏതാനും ആഴ്ചകൾക്ക് മുമ്പ് ബാങ്ക് മാനേജറെ കൊലപ്പെടുത്തിയ സംഭവത്തിന് പിന്നിൽ പ്രവർത്തിച്ച ഭീകരനെ ഉൾപ്പെടെയാണ് സൈന്യം വകവരുത്തിയത്. ഷോപ്പിയാനിലെ കാഞ്ചി ഉല്ലാർ ഗ്രാമത്തിലായിരുന്നു ഏറ്റുമുട്ടൽ.
















Comments