മുംബൈ: പ്രവാചക നിന്ദ നടത്തിയെന്ന പേരിൽ പ്രതിഷേധം നേരിടുന്ന നൂപുർ ശർമ്മയെയും നവീൻ ജിൻഡാലിനുമെതിരെ വീണ്ടും വധഭീഷണിയുമായി ഇസ്ലാമിക നേതാവ്. മൈനോരിറ്റീസ് ഡെമോക്രാറ്റിക് പാർട്ടി നേതാവ് മുഹമ്മദ് ഹമീദ് ആണ് ഇരുവരെയും കൊലപ്പെടുത്തുമെന്ന ഭീഷണിയുമായി വീണ്ടും രംഗത്തുവന്നിരിക്കുന്നത്. പ്രവാചകനെയും, പ്രവാചക മഹത്വത്തെയും ചോദ്യം ചെയ്യുന്നവർക്കുള്ള ശിക്ഷ മരണമാണെന്നും ഹമീദ് പറഞ്ഞു. നാഗ്പൂരിൽ സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിലായിരുന്നു ഹമീദിന്റെ കൊലവിളി.
പ്രവാചകനെ നിന്ദിച്ചാൽ അത് സഹിക്കില്ല. നിങ്ങളെ കൊല്ലുന്നത് തടയാൻ ആർക്കും കഴിയില്ല. അവർ മരണം ഇരന്നുവാങ്ങിയിരിക്കുന്നു. പ്രവാചകനെയും അദ്ദേഹത്തിന്റെ മഹത്വത്തെയും നിന്ദിക്കുന്നവർക്ക് മരണമല്ലാതെ മറ്റൊരു അനന്തരഫലമില്ല. ഇതിൽ നിന്നെല്ലാം ഒഴുവാകാൻ പ്രവാചക നിന്ദ നടത്താതിരിക്കുകയാണ് ഒരേയൊരു വഴിയെന്നും ഹമീദ് വ്യക്തമാക്കി.
നേരത്തെയും നൂപുർ ശർമ്മയ്‌ക്കെതിരെ വധഭീഷണി മുഴക്കി ഹമീദ് രംഗത്തുവന്നിരുന്നു. പ്രവാചക നിന്ദയുടെ പേരിൽ 2019 ൽ ഒരു കൂട്ടം ജിഹാദികൾ ചേർന്ന് കൊലപ്പെടുത്തിയ കമലേഷ് തിവാരിയെ ഓർമ്മിപ്പിച്ചുകൊണ്ടായിരുന്നു ഭീഷണി. പ്രവാചകനെ നിന്ദിച്ച നൂപുർ ശർമ്മ സ്വന്തം ആത്മഹത്യാക്കുറിപ്പാണ് രചിച്ചിരിക്കുന്നതെന്നും മരണത്തിൽ കുറഞ്ഞ ഒരു ശിക്ഷയും അവർ അർഹിക്കുന്നില്ലെന്നുമായിരുന്നു ഹമീദ് പറഞ്ഞത്.
















Comments