തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ശാരീരിക അസ്വസ്ഥതകളെന്ന് റിപ്പോർട്ട്. ശാരീരിക അസ്വാസ്ഥ്യങ്ങളാൽ മുഖ്യമന്ത്രി വിശ്രമത്തിലാണെന്നാണ് വിവരം. തൊണ്ടയ്‌ക്ക് ബുദ്ധിമുട്ടുളളതിനാൽ സംസാരിക്കുന്നതിനും വിലക്കുണ്ട്.
വിശ്രമത്തിലായതിനാൽ തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന ലോക കേരള സഭയുടെ ചടങ്ങിൽ മുഖ്യമന്ത്രി ഇന്നും പങ്കെടുക്കില്ല. ആരോഗ്യപ്രശ്‌നങ്ങൾ കാരണമാണ് മുഖ്യമന്ത്രി ചടങ്ങിനെത്താത്തതെന്ന് സംഘാടകരെ അറിയിച്ചിട്ടുണ്ട്. ചടങ്ങിൽ വീഡിയോ സന്ദേശം പ്രദർശിപ്പിക്കും. ഇന്നലെയും മുഖ്യമന്ത്രി പരിപാടിയിൽ നിന്ന് ആരോഗ്യകാരണങ്ങളാൽ വിട്ടുനിന്നിരുന്നു.
എന്നാൽ മുഖ്യമന്ത്രിയുടെ അസുഖത്തെക്കുറിച്ച് ഔദ്യോഗിക വിശദീകരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല. സ്വപ്‌നയുടെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ അടുത്ത ദിവസങ്ങളിൽ അദ്ദേഹം ഏറെ അസ്വസ്ഥനായിരുന്നുവെന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന വിവരം.
Comments