ജയ്പൂർ: രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ സഹോദരൻ അഗ്രസെൻ ഗെലോട്ടിന്റെ വീട്ടിൽ റെയ്ഡ്. അഴിമതിക്കേസിലാണ് സിബിഐ രാസവളവ്യാപാരിയായ അഗ്രസെന്റെ ജോധ്പൂരിലെ വസതിയിലും ഓഫീസുകളിലും റെയ്ഡ് നടത്തുന്നത്.
രാസവള കുഭംകോണ കേസുമായി ബന്ധപ്പെട്ട് അഗ്രസെനെ നേരത്തെ ഇഡി ചോദ്യം ചെയ്തിരുന്നു. കുറച്ച് നാളുകളായി ഇയാൾ ഇഡിയുടെ നിരീക്ഷണത്തിലായിരുന്നു. ഇതിന് പിന്നലെയാണ് സിബിഐ റെയ്ഡ്. 2007 ലും 2009 ലും വൻതോതിൽ അനധികൃതമായി വളം കയറ്റുമതി ചെയ്‌തെന്നാണ് അഗ്രസെൻ ഗെലോട്ടിനെതിരായ കേസ്
രാസവളകുംഭകോണവുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ കേസ് നിയമം പ്രകാരം ഇഡി അന്വേഷണവും ആരംഭിച്ചിരുന്നു.രാജസ്ഥാനിലെ കർഷകർക്കായി എത്തിക്കുന്ന വളം, അഗ്രസെൻ ഗെലോട്ടിന്റെ ഉടമസ്ഥതയിലുള്ള അനുപം കൃഷി എന്ന സ്ഥാപനം സറഫ് ഇംപെക്സ് വഴി കയറ്റുമതി ചെയ്തെന്നാണ് ആരോപണം.
















Comments