കൊച്ചി: മോണിംഗ് വാക്കിനായി റോഡ് ബ്ലോക്ക് ചെയ്തുകൊണ്ട് ഗതാഗത കുരുക്ക് സൃഷ്ടിച്ച സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥന് കാരണം കാണിക്കൽ നോട്ടീസ്. ട്രാഫിക്കിലെ അസിസ്റ്റന്റ് പോലീസ് കമ്മീഷണറായ വിനോദ് പിള്ളയ്‌ക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ക്വീൻസ് വാക്ക് വേയ്‌ക്ക് സമീപത്താണ് ഗതാഗത കുരുക്ക് സൃഷ്ടിച്ചുകൊണ്ട് ഉദ്യോഗസ്ഥൻ മോണിംഗ് വാക്കിന് പോയത്.
കുട്ടികൾക്ക് സൈക്ലിംഗിനും സ്‌കേറ്റിംഗിനും വേണ്ടിയുള്ള റോഡ് രാവിലെ 6-7 മണിവരെ അടച്ചിടുകയായിരുന്നു. ഇത് ദിവസങ്ങളോളം നീണ്ടതോടെയാണ് പരാതിയുമായി ആളുകൾ രംഗത്തെത്തിയത്. കഴിഞ്ഞ മൂന്ന് ദിവസമായി റോഡ് അടച്ചിടുന്നത് കാരണം തങ്ങൾ ബുദ്ധിമുട്ടിലാണെന്ന് പ്രദേശവാസികൾ പറഞ്ഞു.
റോഡിന്റെ പകുതിയിൽ ബാരിയർ വെച്ചാണ് ഇത് പൂർണമായും അടച്ചിട്ടത്. ഇതോടെ സ്‌കൂൾ വിദ്യാർത്ഥികൾ പോലും മുറിച്ച് കടന്ന് എതിർവശത്തെത്തി ബസിൽ കയറാൻ നിർബന്ധിതരായി. കുട്ടികളെ അമ്മമാർ ബസിൽ കയറ്റിവിടുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇതിന് പിന്നാലെയാണ് പ്രദേശവാസികൾ പരാതിയുമായെത്തിയത്.
Comments