ലാസ:ടിബറ്റിലെ ആദ്ധ്യാത്മിക ആചാര്യനായി ചൈനയുടെ നിയുക്ത ലാമയെ പ്രഖ്യാപിച്ച് ബീജിംഗ് ഭരണകൂടം. ടിബറ്റിലെ ദലായ് ലാമയുടേയും പ്രവാസി ഭരണകൂടത്തിന്റേയും ശക്തമായ എതിർപ്പുകളെ അവഗണിച്ചാണ് ഗ്യാൽസെൻ നോർബൂ ലാമയെ അവരോധിച്ചത്.
1989ൽ 10-ാംമത് പഞ്ചൻ ലാമയുടെ മരണശേഷം ചൈന അന്ന് 6 വയസ്സുമാത്രം പ്രായമുണ്ടായിരുന്ന ഗേധുൻ ചോയ്കീ നൈമ എന്ന 11-ാം പഞ്ചൻ ലാമയെ അംഗീകരിക്കാൻ തയ്യാറായില്ല. തുടർന്ന് ടിബറ്റൻ ജനതയുടെ പ്രതിഷേധം ശക്തമായതിനെ തുടർന്ന് 6 വയസ്സുകാരൻ ലാമയേയും കുടുംബത്തേയും ചൈന അജ്ഞാത സ്ഥലത്തേക്ക് തട്ടിക്കൊണ്ടുപോയിട്ട് ഇന്നേ വരെ ഒരു വിവരവും പുറം ലോകത്തെ അറിയിച്ചിട്ടില്ലെന്നതും ദുരൂഹമായി നിലനിൽക്കുകയാണ്.
ചൈന നേരിട്ടാണ് അധിനിവേശ ടിബറ്റൻ മേഖലയിൽ നിന്നും ഗ്യാൽസെൻ നോർബൂ ലാമയെ നേരിട്ട് തിരഞ്ഞെടുത്തത്. 11-ാമത് ഔദ്യോഗിക മതാചാര്യനായി ചൈന നോർബുവിനെ തീരുമാനിച്ചതായി ഇന്നലെ പ്രഖ്യപിച്ചിരിക്കുകയായിരുന്നു. 1995 മുതൽ ചൈനയിലെ ബീജിംഗ് ഭരണകൂടത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച ബുദ്ധിസ്റ്റ് അസോസിയേഷൻ ഓഫ് ചൈന എന്ന സംഘടനയുടെ ഉപാദ്ധ്യക്ഷനായും നോർബുവിനെയാണ് നിശ്ചയിച്ചിരുന്നത്. ചൈനയെ ന്യായീകരിച്ച് വിവിധ രാജ്യങ്ങളിൽ മതപരമായ വിവിധ പരിപാടികൾക്കും പ്രഭാഷണങ്ങൾക്കും ചൈന നേരിട്ടാണ് നോർബുവിനെ എല്ലാ സുരക്ഷയോടും കൂടി അയച്ചിരുന്നത്.
















Comments