തിരുവനന്തപുരം : മോൺസൺ മാവുങ്കൽ കേസിൽ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്ത അനിത പുല്ലായിൽ നിയമസഭാ സമുച്ചയത്തിലെത്തിയതിൽ ദുരൂഹത. ലോക കേരള സഭയിലായിരുന്നു അനിത പുല്ലയിലിന്റെ സാന്നിധ്യം. പ്രതിനിധി ലിസ്റ്റിൽ ഇല്ലാതെ ഇവർ എത്തിയതും, മാദ്ധ്യമങ്ങളിൽ നിന്നും വിവരം മറച്ചതും പല സംശയങ്ങളും ഉണർത്തുകയാണ്. സംഭവത്തിൽ അന്വേഷണം നടത്തുമെന്നാണ് സൂചന.
കഴിഞ്ഞ ലോക കേരള സഭകളിൽ പ്രതിനിധിയായിരുന്ന അനിത പുല്ലയിൽ .എന്നാൽ ഇത്തവണ ഇവർ പ്രതിനിധി ആയിരുന്നില്ലെന്നാണ് നോർക്കയുടെ വിശദീകരണം.അതേസമയം ഇവർ എങ്ങനെയാണ് എത്തിയതെന്ന് അറിയില്ലെന്നും ഉദ്യോഗസ്ഥർ പറയുന്നു.നിലവിൽ
ദുരൂഹതകൾ വർധിക്കുകയാണ് .
സർക്കാറിന്റെ ഭാഗത്തുനിന്നും അനുകൂല നിലപാടുകൾ ഉണ്ടാവാതെ അതീവസുരക്ഷാ മേഖലയായ നിയമസഭയിൽ ഇവർ ഇങ്ങനെ എത്തും എന്ന സംശയമാണ് ഉയരുന്നത്. അനിതയെ മാദ്ധ്യമങ്ങളുടെ മുന്നിൽ നിന്നും ഒളിപ്പിക്കാൻ നിയമസഭ വാച്ചർമാർ നടത്തിയ പരിശ്രമവും സംശയങ്ങൾ ഉയർത്തുകയാണ്. ഈ ഘട്ടത്തിൽ പ്രതിപക്ഷത്തിന് ഭാഗത്തുനിന്നും ശക്തമായ പ്രതിഷേധങ്ങൾ ഉയരാനാണ് സാധ്യത.
പുരാവസ്തു- സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി മോൺസൻ മാവുങ്കലിന്റെ തട്ടിപ്പുകഥൾക്കൊപ്പമാണ് അനിതയുടെ പേര് വാർത്തകളിൽ നിറയുന്നത്. വിവാദങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഇത്തവണ കേരളസഭയിൽ നിന്നും ഇവരെ ഒഴിവാക്കിയത്. അതേസമയം പുറത്ത് വന്ന ദൃശ്യങ്ങൾ സൂചിപ്പിക്കുന്നത് സഭയുടെ വേദിയിൽ അനിത സജീവമായി പങ്കെടുത്തെന്നാണ്
















Comments