തിരുവനന്തപുരം; മത്സരയോട്ടത്തിനിടെ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. വിഴിഞ്ഞം ബൈപ്പാസിൽ കല്ലുവെട്ടാംകുഴിയ്‌ക്ക് സമീപമാണ് അപകടം. ചൊവ്വര സ്വദേശി ശരത്, വട്ടിയൂർകാവ് നെട്ടയം സ്വദേശി മുഹമ്മദ് ഫിറോസ് എന്നിവരാണ് മരിച്ചത്. അപകടമുണ്ടായ ഉടനെ ഇവരെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
https://www.facebook.com/watch/?v=2889967101297187
വൈകുന്നേരം അഞ്ചേകാലോടെയാണ് അപകടം സംഭവിച്ചത്. ബൈക്ക് റേസിംഗ് തന്നെയാണ് അപകടത്തിന് കാരണമെന്ന് വിഴിഞ്ഞം സിഐ സ്ഥിരീകരിച്ചിട്ടുണ്ട്. സ്ഥിരമായി ബൈക്ക് റേസിംഗ് നടക്കുന്ന മേഖലയാണ് വിഴിഞ്ഞം ബൈപ്പാസ്. ഇതിനെതിരെ പോലീസിൽ സ്ഥിരം പരാതി എത്താറുണ്ടെന്നും, ഇന്ന് രാവിലെ മാത്രം നാല് വാഹനങ്ങൾ അമിതവേഗതയെത്തുടർന്ന് പിടിച്ചെടുത്തിരുന്നുവെന്നും വിഴിഞ്ഞം സിഐ വ്യക്തമാക്കി.















Comments