ന്യൂഡൽഹി : പ്രവാചക നിന്ദയാരോപിച്ച് കേസെടുത്ത സംഭവത്തിൽ പോലീസിന് മുന്നിൽ ഹാജരാകാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് മുൻ ബിജെപി വക്താവ് നൂപുർ ശർമ്മ. തന്റെ ജീവന് ഭീഷണിയുണ്ടെന്നും അതിനാൽ നാലാഴ്ചത്തെ സമയം വേണമെന്നും നൂപുർ ശർമ്മ ആവശ്യപ്പെട്ടു.
തിങ്കളാഴ്ച നർക്കൽദംഗ പോലീസിന് മുന്നിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കൊൽക്കത്ത പോലീസ് നോട്ടീസ് അയച്ചിരുന്നു. ഇതിന് മറുപടിയായാണ് നൂപുർ ശർമ്മയുടെ പ്രതികരണം. പ്രവാചക നിന്ദയാരോപിച്ച് ഇവർക്കെതിരെ നർക്കൽദംഗ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ നാലാഴ്‌ച്ച കൂടി സമയം നീട്ടി നൽകണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
ചാനൽ ചർച്ചയ്‌ക്കിടെ നടത്തിയ പരാമർശമാണ് മതമൗലിക വാദികൾ ഏറ്റുപിടിച്ചത്. നൂപുർ ശർമ്മയുടെ കോലം കത്തിച്ചും കഴുത്ത് വെട്ടിയുമുള്ള ചിത്രങ്ങൾ പങ്കുവെച്ചും ഇവർ പ്രതിഷേധങ്ങളും സംഘടിപ്പിച്ചിരുന്നു. അന്താരാഷ്‌ട്ര തലത്തിൽ ഇന്ത്യയെ അപമാനിക്കാനുളള മാർഗമായും ഇവർ ഇത് ഉപയോഗിച്ചിരുന്നു.
















Comments