ആലപ്പുഴ : തെരുവ് നായ്ക്കളെ കണ്ട് ഭയന്ന് പറന്ന മയിൽ ഷോക്കേറ്റ് ചത്തു. താമരക്കുളം ഗ്രാമപഞ്ചായത്തിലെ വേടരപ്ലാവ് കടമ്പാട്ട് ക്ഷേത്രത്തിനു സമീപം വച്ച് രാവിലെയായിരുന്നു സംഭവം. പ്രദേശത്ത് ഇടയ്‌ക്കിടെ എത്താറുള്ള മൈയിൽ നാട്ടുകാർക്കെല്ലാം സുപരിചിതനായിരുന്നു.
തെരുവുനായ്‌ക്കളെ കണ്ട് പറക്കുമ്പോഴാണ് സമീപത്തെ ട്രാൻസ്‌ഫോർമറിന് മുകളിലത്തെ വൈദ്യുതി കമ്പികളിൽ തട്ടി ഷോക്കേറ്റ് വീണത്. രണ്ടു കാലുകളും പീലികളും ഷോക്കേറ്റ് കരിഞ്ഞ നിലയിലായിരുന്നു. തുടർന്ന് സമീപമുളള പറമ്പിൽ മയിലിന്റെ ജഡം മറവു ചെയ്തു.
Comments