കൊച്ചി: പന്ത്രണ്ട് സിനിമയുടെ ആദ്യ ഷോ കണ്ടിറങ്ങുന്നവരുടെ അഭിപ്രായം ചോദിക്കാനെത്തിയ മാദ്ധ്യമപ്രവർത്തകരെ അങ്കലാപ്പിലാക്കി നടൻ ഷൈൻ ടോം ചാക്കോ. സിനിമ കണ്ടിറങ്ങിയ ആളുകളോട് അഭിപ്രായം ചോദിക്കുന്നതിനിടെ പെട്ടെന്ന് ഒരാൾ തിയേറ്ററിന്റെ അകത്ത് നിന്നും ഓടിയിറങ്ങുകയായിരുന്നു. കാര്യമെന്തെന്ന് അന്വേഷിച്ച ആളുകൾക്ക് അത് സിനിമയിൽ പ്രധാന വേഷത്തിലെത്തി നടൻ ഷൈൻ ടോം ചാക്കോ ആണെന്ന് മനസിലായി.
നായകനോട് തന്നെ സിനിമാ വിശേഷങ്ങൾ ചോദിക്കാമെന്ന് കരുതി മൈക്കും ക്യാമറയുമായി ചെന്ന മാദ്ധ്യമപ്രവർത്തകരെ വെട്ടിച്ച് ഷൈൻ ഓടുകയായിരുന്നു. കാര്യമെന്തെന്ന് അറിയാതെ കുറച്ച് മാദ്ധ്യമപ്രവർത്തകരും പിന്നാലെ ഓടി.തിയേറ്റർ പരിസരത്ത് ഓടിയ ഷൈൻ ടോം വീണ്ടും റോഡിലേക്ക് ഇറങ്ങി ഓടുകയായിരുന്നു.
ദേവ് മോഹൻ, വിനായകൻ, ലാൽ, ഷൈൻ ടോം ചാക്കോ തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി ലിയോ തദേവൂസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമയാണ് പന്ത്രണ്ട്
Comments