ഭുവനേശ്വർ: ഇന്ത്യൻ സൈന്യത്തിന് കരുത്തുപകർന്ന് ഹൃസ്വദൂരമിസൈൽ വിജയകരമായി പരീക്ഷിച്ച് ഡിഫൻസ് റിസർച്ച് ഓർഗനൈസേഷൻ. ഇന്ത്യൻ നാവിക സേനയ്‌ക്കായി ഒഡീഷ യിലെ ചാന്ദിപ്പൂരിൽ യുദ്ധകപ്പലിൽ നിന്നാണ് ഭൂതല-ആകാശ ഹൃസ്വദൂര മിസൈൽ വിഎൽ-എസ്ആർഎസ്എഎം എന്ന മിസൈലിന്റെ വിക്ഷേപണം നടത്തിയത്.
‘ഇന്നത്തെ പരീക്ഷണം ഏതുതരം വിമാനങ്ങളേയും ഡഡ്രോണുകളേയും ആകാശത്തുവെച്ച് തന്നെ തകർക്കാനുള്ളതാണ്. ഏറ്റവും മികച്ച ലക്ഷ്യവേധ സംവിധാനങ്ങളുള്ള വിഎൽ-എസ്ആർഎസ്എഎം മിസൈലിന്റെ പരീക്ഷണം മികച്ച ഫലമാണ് നൽകിയിരിക്കുന്നത്.’ ഡിആർഡിഒ വക്താവ് അറിയിച്ചു.
ഇന്ത്യൻ നാവിക വ്യൂഹം പസഫിക്കിൽ നിർണ്ണായക സുരക്ഷ കൈകാര്യം ചെയ്യുന്ന നിലയിലേയ്‌ക്ക് വികസിച്ചതോടെയാണ് ശക്തിയാർജ്ജിച്ച മിസൈലുകൾ ഡിആർഡിഒ വികസിപ്പിച്ചത്. യുദ്ധകപ്പലുകളിൽ നിന്ന് ലംബമായി ആകാശത്തിലേയ്‌ക്ക് കുതിച്ച് ഗതിസ്വയം നിർണ്ണയിച്ച് ലക്ഷ്യം തകർക്കുന്ന മിസൈലാണ് പരീക്ഷിച്ചിരിക്കുന്നത്. വിവിധ തരം ഉപകരണങ്ങൾ ഉപയോഗിച്ച് മിസൈലിന്റെ ആകാശത്തേയ്‌ക്കുള്ള കുതിപ്പ്, സ്വയം നിയന്ത്രിത രീതി, വേഗത, ഗതി എന്നിവ രേഖപ്പെടുത്തിയെന്നും മികച്ച ക്ഷമതയാണ് മിസൈൽ പ്രദർശിപ്പിച്ചിരിക്കുന്നതെന്നും ഡിആർഡിഒ അറിയിച്ചു.
















Comments