വാഷിംഗ്ടൺ: അമേരിക്കയിൽ ഗർഭച്ഛിദ്രത്തിനുള്ള ഭരണഘടനാ പരിരക്ഷയും നിയമസാധുതയും റദ്ദാക്കിക്കൊണ്ടുള്ള നിർണായക ഉത്തരവുമായി സുപ്രീംകോടതി. 1973ലെ റോ-വേഡ് കേസിലെ വിധി അസാധുവാക്കിയാണ് ഗർഭച്ഛിദ്രത്തിനുള്ള ഭരണഘടനാ പരിരക്ഷ നീക്കിയത്. സംസ്ഥാനങ്ങൾക്ക് സ്വന്തം നിലയ്‌ക്ക് ഇനി ഈ വിഷയത്തിൽ തീരുമാനമെടുക്കാം.
മിസിസിപ്പി സംസ്ഥാനം സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. റോ-വേഡ് കേസ് റദ്ദാക്കണമെന്നാണ് മിസിസിപ്പി സംസ്ഥാനം ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്. 15 ആഴ്ച വളർച്ചയെത്തിയ ഗർഭച്ഛിദ്രം നിരോധിച്ച് കൊണ്ട് മിസിസിപ്പി സംസ്ഥാനം പാസാക്കിയ നിയമത്തിനും ഇതോടെ സാധുതയായി. ഉത്തരവിന് പിന്നാലെ അമേരിക്കയിലെ 50 സംസ്ഥാനങ്ങളും പ്രത്യേകം ഗർഭച്ഛിദ്രനിയമം നിർമ്മിച്ചേക്കും.
















Comments