ദുബായ്: ഇന്ത്യൻ ക്രിക്കറ്റിന് ലോകത്തുള്ള സ്വാധീനം ഉപയോഗപ്പെടുത്താൻ സാധിക്കാ ത്തതാണ് പാകിസ്താൻ ക്രിക്കറ്റിന്റെ ശാപമെന്ന് റമീസ് രാജ. പത്തുവർഷമായി മുടങ്ങിക്കിടക്കുന്ന ഇന്ത്യ-പാക് മത്സരങ്ങൾ പുന:രാരംഭിക്കാൻ എന്തുപരിശ്രമത്തിനും തയ്യാറാണെന്നും പാക് താരങ്ങളെ ഐപിഎല്ലിൽ കളിക്കിപ്പിക്കേണ്ടത് അനിവാര്യമാണെന്നും പാക് ക്രിക്കറ്റ് ബോർഡ് ചെയർമാൻ റമീസ് രാജ പറഞ്ഞു.
ഇന്ത്യയുടെ പാകിസ്താനും തമ്മിൽ ഐസിസിയുടെ ടൂർണ്ണമെന്റുകളിൽ മാത്രമാണ് നേർക്കുനേർ വരുന്നത്. ഏറ്റവും മികച്ച രണ്ടു ടീമുകളുടെ മുൻകാല ചരിത്രം ആവേശ കരമായിരുന്നു. എന്നാൽ ഇനിയും അത്തരം സാഹചര്യം പരമ്പരകൾ കളിക്കുന്നതിലൂടെ നടക്കുമോ എന്ന പരിശ്രമത്തിലാണ്. സൗരവ് ഗാംഗുലി ബിസിസിഐയുടെ ചുമതലയിൽ ഇരിക്കുമ്പോഴെങ്കിലും അത് നടക്കുമെന്ന പ്രതീക്ഷയിലാണ് തങ്ങളെന്നും റമീസ് രാജ പറഞ്ഞു.
ഇന്ത്യാ-പാക് ക്രിക്കറ്റ് രാഷ്‌ട്രീയ കാര്യങ്ങളാൽ മുടങ്ങുന്നത് ഇല്ലാതാകണം. ആരാധകർ ക്കിടയിലും എതിർപ്പുള്ളത് മാറേണ്ടിയിരിക്കുന്നു. 2025ലെ ചാമ്പ്യൻസ് ട്രോഫി ഇന്നത്തെ സാഹചര്യത്തിൽ പാകിസ്താനിലാണ് നടക്കാനിരിക്കുന്നത്. ഇന്ത്യ തീർച്ചയായും പങ്കെടുക്കു മെന്നാണ് കരുതുന്നതെന്നും റമീസ് രാജ പറഞ്ഞു.
















Comments