സ്വര്‍ണവും സ്വര്‍ണക്കടത്തുമെല്ലാം ഇന്ന് ദിവസവും മാദ്ധ്യമങ്ങളിലെ സാധാരണ വാര്‍ത്തകളായി മാറിയിരിക്കുകയാണ്. വിദേശത്ത് നിന്നുള്ള സ്വര്‍ണക്കടത്തിന്റെ വാര്‍ത്തകള്‍ നമ്മള്‍ ദിവസവും കാണാറുമുണ്ട്. സ്വര്‍ണക്കടത്തിന്റെ മറ്റൊരു വാര്‍ത്തയാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ ഉള്‍പ്പെടെ വ്യാപകമായി പ്രചരിക്കുന്നത്. അല്‍പ്പം കൗതുകം കൂടി തരുന്ന ഈ വാര്‍ത്തയിലെ സ്വര്‍ണക്കള്ളന്മാര്‍ ഉറുമ്പുകളാണ്.
ഒരു കൂട്ടം ഉറുമ്പുകള്‍ സ്വര്‍ണത്തിന്റെ ചെയിനുമായി പോകുന്ന വീഡിയോയാണിത്. ഭക്ഷണം കൊണ്ടുപോകുന്നത് പോലെയാണ് ഉറുമ്പുകള്‍ ചെയിനും ചുമന്ന് പോകുന്നത്. ചെയിനിന്റെ ചുറ്റും ഉറുമ്പുകളുണ്ട്. വളരെ കൃത്യതയോടെയാണ് ഉറുമ്പുകള്‍ ചെയിനുമെടുത്ത് പോകുന്നത്.
Tiny gold smugglers 😀😀
The question is,under which section of IPC they can be booked? pic.twitter.com/IAtUYSnWpv— Susanta Nanda IFS (@susantananda3) June 28, 2022
ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത് നന്ദയാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്. കുട്ടി സ്വര്‍ണക്കടത്തുകാര്‍. ഇത് ഏത് ഐപിസി സെഷന്റെ പരിധിയില്‍ പെടും എന്നാണ് വീഡിയോയ്‌ക്ക് അടിക്കുറിപ്പായി നല്‍കിയിരിക്കുന്നത്. വീഡിയോ പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ആളുകള്‍ ഏറ്റെടുത്തു. ഒത്തുപിടിച്ചാല്‍ മാലയും പോരുമെന്നാണ് ആളുകള്‍ ഇതിന് താഴെ രസകരമായി കമന്റ് ചെയ്തിരിക്കുന്നത്.
















Comments