സൂററ്റ്: ഉദയ്പൂരിൽ കനയ്യ ലാലിനെ കഴുത്തറത്ത് കൊന്നതിന് പിന്നാലെ സൂററ്റിലെ യുവാവിനും ഇസ്ലാമിക തീവ്രവാദികളുടെ വധഭീഷണി. കനയ്യ ലാലിന്റെ കൊലപാതകത്തിന് പിന്നാലെ ഇതേക്കുറിച്ച് ഇൻസ്റ്റഗ്രാമിൽ കമന്റിട്ടതിന്റെ പേരിലാണ് ഭീഷണി.
യുവരാജ് പൊഖ്‌റാന എന്ന യുവാവാണ് ഭീഷണി നേരിടുന്നത്. കമന്റിന് വലിയ തോതിൽ പ്രതികരണങ്ങൾ ലഭിച്ചതോടെ ഇയാൾക്കെതിരെ ട്രോളുകൾ പ്രചരിക്കുകയും ഭീഷണി ഉയരുകയുമായിരുന്നു. സംഭവത്തെ തുടർന്ന് ഇയാൾ സൂററ്റ് കമ്മീഷണറേറ്റിൽ പരാതി നൽകി. തനിക്കും കുടുംബത്തിനും പോലീസ് സംരക്ഷണം നൽകണമെന്നും ഇയാൾ ആവശ്യപ്പെട്ടിട്ടുണ്ട്.
യുവാവിന്റെ പരാതിയിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു. തന്റെ പൂർവ്വികർ ഇസ്ലാമിക ഭീകരർ കൊലപ്പെടുത്തിയ കനയ്യ ലാലിന്റെ നാടായ ഉദയ്പൂരിൽ നിന്നുളളവരാണെന്നും ആ കൊലപാതകം തന്നെ ഞെട്ടിച്ചതായും യുവരാജ് പൊഖ്‌റാന പറഞ്ഞു. ഇതിന്റെ പേരിലാണ് ഒരു മതത്തിലുളളവരെ മാത്രം ലക്ഷ്യമിട്ട് ആക്രമണം നടത്തുന്നതിനെക്കുറിച്ച് താൻ കമന്റ് ചെയ്തത്.
കഴിഞ്ഞ ദിവസമാണ് പ്രവാചക പരാമർശം നടത്തിയ നുപുർ ശർമ്മയെ പിന്തുണച്ച് സോഷ്യൽ മീഡിയ പോസ്റ്റ് ഇട്ടതിന്റെ പേരിൽ ഉദയ്പൂരിൽ തയ്യൽക്കട നടത്തിയിരുന്ന കനയ്യ ലാൽ എന്ന ഹിന്ദു യുവാവിനെ ഇസ്ലാമിക ഭീകരർ കടയിൽ കയറി കഴുത്തറുത്ത് കൊലപ്പെടുത്തിയത്. രാജ്യത്തെ നടുക്കിയ താലിബാൻ മോഡൽ കൊലപാതകത്തിൽ വലിയ പ്രതിഷേധങ്ങളും ഉയർന്നിരുന്നു. കനയ്യ ലാൽ ഇസ്ലാമിക തീവ്രവാദികളുടെ ഭീഷണിയെക്കുറിച്ച് പോലീസിൽ പരാതിപ്പെട്ടിരുന്നെങ്കിലും യാതൊരു പ്രതികരണവും ഉണ്ടായിരുന്നില്ല.
















Comments