തിരുവനന്തപുരം: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നൽകുന്ന ദേശീയ അവാർഡ് ഐഎംഎ കേരള ഘടകം അദ്ധ്യക്ഷൻ ഡോ സുൾഫി നൂഹുവിന്. വെള്ളിയാഴ്ച നടക്കുന്ന ചടങ്ങിൽ കേന്ദ്ര ആരോഗ്യമന്ത്രിയിൽ നിന്നും സുൾഫി പുരസ്‌കാരം ഏറ്റുവാങ്ങും. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കേരള ഘടകം മുൻ സെക്രട്ടറികൂടിയാണ് അദ്ദേഹം.
ഡൽഹിയിലെ ഐഎംഎ ഹൗസിൽ വെച്ച് നടക്കുന്ന ദേശീയ ഡോക്ടേഴ്‌സ് ദിനാചരണ പരിപാടിയിലാകും അദ്ദേഹം പുരസ്‌കാരം ഏറ്റുവാങ്ങുക. ദേശീയ ഡോക്ടേഴ്‌സ് ദിനാചരണത്തിന്റെ ഭാഗമായാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ദേശീയ പുരസ്‌കാരം നൽകിവരുന്നത്.
നിലവിൽ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ഇ.എൻ.ടി വിഭാഗത്തിൽ പ്രവർത്തിച്ച് വരികയാണ് സുൾഫി. സംസ്ഥാന സർക്കാരിന്റെ ആരോഗ്യ വകുപ്പിൽ 22 വർഷമായി അദ്ദേഹം പ്രവർത്തിച്ചുവരുന്നുണ്ട്.
Comments