ജയ്പൂർ: നൂപുർ ശർമ്മയെ പിന്തുണച്ചതിന്റെ പേരിൽ ഉദയ്പൂരിൽ ഹിന്ദു യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ഇസ്ലാമിക തീവ്രവാദികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കൊലയാളികളായ റിയാസ് അക്താരി, ഗൗസ് മുഹമ്മദ് എന്നിവരെയാണ് കസ്റ്റഡിയിൽ വിട്ടത്. അടുത്ത മാസം 13 വരെയാണ് ഇവർ കസ്റ്റഡിയിൽ തുടരുക.
തെളിവെടുപ്പിന് ശേഷം ഇരുവരെയും ഉദയ്പൂർ ജില്ലാ സെഷൻസ് കോടതിയിൽ ഹാജരാക്കിയിരുന്നു. കോടതിയാണ് കസ്റ്റഡിയിൽ വിട്ടുകൊണ്ട് ഉത്തരവിട്ടത്. കർശന സുരക്ഷയോടെയായിരുന്നു ഇരുവരെയും കോടതിയിൽ ഹാജരാക്കിയത്. ഇവരുടെ മുഖങ്ങൾ മറച്ചിരുന്നു. ഇവരെ കോടതിയിൽ എത്തിക്കുന്നതറിഞ്ഞ് നിരവധി പേരാണ് പരിസരത്ത് തടിച്ചു കൂടിയിരുന്നത്. പോലീസ് വാഹനത്തിൽ നിന്നും ഇറങ്ങുന്നതിനിടെ ഇവർക്കെതിരെ ആളുകളും അഭിഭാഷകരും മുദ്രാവാക്യങ്ങൾ മുഴക്കിയിരുന്നു.
ഉദയ്പൂരിൽ തയ്യൽ കട നടത്തിവരികയായിരുന്ന കനയ്യ ലാലിനെയാണ് നുപൂർ ശർമ്മയെ സമൂഹമാദ്ധ്യമത്തിൽ അനുകൂലിച്ചതിന്റെ പേരിൽ ഇസ്ലാമിക തീവ്രവാദികൾ കൊലപ്പെടുത്തിയത്. കനയ്യയെ കൊലപ്പെടുത്താൻ ഉപയോഗിച്ച രണ്ട് ആയുധങ്ങൾ തെളിവെടുപ്പിനിടെ കണ്ടെടുത്തിട്ടുണ്ട്. സപേട്ടിയയിൽ നടത്തിയ തെളിവെടുപ്പിലാണ് ആയുധങ്ങൾ കണ്ടെടുത്തത്.
Comments