ഭുവനേശ്വർ: ഒഡീഷയിലെ വിശ്വപ്രസിദ്ധമായ പുരീ ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്‌ക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി. കൊറണ കാരണം മൂന്ന് വർഷമായി മുടങ്ങിയ രഥയാത്ര വൻ ജനപങ്കാളിത്തതോടെയാണ് ഇന്ന് നടന്നുകൊണ്ടിരിക്കുന്നത്.
Greetings on the special day of Rath Yatra. We pray to Lord Jagannath for his constant blessings. May we all be blessed with good health and happiness.
Sharing what I had spoken about the Rath Yatra and the importance of a Yatra in our culture during the recent #MannKiBaat. pic.twitter.com/RnREC22ACQ
— Narendra Modi (@narendramodi) July 1, 2022
‘രഥയാത്രയുടെ ശുഭാവസരത്തിൽ എല്ലാവർക്കും ആശംസകൾ. ഭഗവാൻ ജഗന്നാഥൻ എല്ലാവരിലേയ്‌ക്കും അനുഗ്രഹം ചൊരിയട്ടെ. എല്ലാവർക്കും ആരോഗ്യവും ഐശ്വര്യവും ഉണ്ടാകട്ടെ.’ ആശംസാ സന്ദേശമായി പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
പുരിക്ഷേത്രത്തിന് വലംവെച്ചുകൊണ്ട് മൂന്ന് പടുകൂറ്റൻ രഥങ്ങളാണ് ഭക്തജനങ്ങളുടെ സഹായത്താൽ നീങ്ങുന്നത്. ഭഗവാൻ ജഗന്നാഥൻ, ദേവി സുഭദ്ര, ഭഗവാൻ ബലഭദ്രൻ എന്നിവരുടെ വിഗ്രഹങ്ങളാണ് രഥത്തിലുള്ളത്. ക്ഷേത്രത്തിന്റെ സിംഹ കവാടത്തിന് മുന്നിലേയ്‌ക്കാണ് രഥങ്ങളെത്തുക. ക്ഷേത്രത്തിന് അഭിമുഖമായി നിൽക്കുന്നതോടെയാണ് പ്രത്യേക പൂജകളോടെ രഥയാത്ര പൂർണ്ണമാകുന്നത്.
രാജ്യത്തെ സാംസ്‌കാരിക പൈതൃകങ്ങളായ ക്ഷേത്ര ഉൽസവങ്ങൾ ആത്മീയമായ ആവേശം പകരുന്നവ തന്നെയാണ്. എന്നാൽ അതോടൊപ്പം ദരിദ്രജനങ്ങളെ സേവിക്കാനുള്ള സന്ദർഭങ്ങ ളുമായി അവയെ മാറ്റണമെന്നും പ്രധാനമന്ത്രി കഴിഞ്ഞയാഴ്ചത്തെ മൻകീ ബാത്തിൽ ഓർമ്മി പ്പിച്ചിരുന്നു. ഉപനിഷദ് മന്ത്രമായ ചരൈവേതി എന്നത് ഓർമ്മിപ്പിച്ച പ്രധാനമന്ത്രി എന്നും ചലിച്ചുകൊണ്ടിരിക്കുക കർമ്മനിരതായി രാജ്യത്തിനായി പ്രവർത്തിക്കുക എന്നതാണ് ഇന്ത്യയുടെ സംസ്‌കാരമെന്നും സൂചിപ്പിച്ചിരുന്നു.
















Comments